വാഷിങ്ടണ്‍: ആക്ഷേപഹാസ്യ ഉള്ളടക്കങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നതിനായി പുതുക്കിയ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ഉടൻ ഉൾപ്പെടുത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.
അർമേനിയൻ വംശഹത്യ നിഷേധിക്കാനുള്ള തുർക്കി ഗവൺമെന്‍റിന്‍റെ ശ്രമങ്ങളെ ആക്ഷേപഹാസ്യമായി ഒരു ഫേസ്ബുക്ക് ഉപയോക്താവ് പോസ്റ്റു ചെയ്‌തതിനെത്തുടർന്നുണ്ടായ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ തീരുമാനം. വിദ്വേഷ പരാമർശം പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തെങ്കിലും പിന്നീട് അവ പുന:സ്ഥാപിച്ചിരുന്നു.
ALSO READ: 'സെന്‍ട്രല്‍ വിസ്‌തയല്ല, ആശുപത്രികളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും നിര്‍മിക്കൂ': റോബര്‍ട്ട് വദ്ര
ഉപയോക്താവിന്‍റെ അഭിപ്രായം നീക്കം ചെയ്യുന്നത് ഫേസ്ബുക്ക് മാനദണ്ഡം അനുസരിച്ച് തെറ്റാണെന്ന് കമ്പനിയിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചതിനെ തുടർന്നാണ് പോസ്റ്റ് പുന:സ്ഥാപിച്ചത്.
ഇതിനെത്തുടർന്നാണ് നർമ്മവും ആക്ഷേപഹാസ്യവും വിലയിരുത്തുന്നതിനുള്ള കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ കമ്പനി തീരുമാനിച്ചത്. ആക്ഷേപഹാസ്യ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നതിലെ ഫേസ്ബുക്കിന്‍റെ മാർഗനിർദ്ദേശങ്ങൾ കൂടുതൽ വ്യക്തമാക്കുന്നതിനായാണ് പരിഷ്‌കരിച്ച കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ഉൾപ്പെടുത്തുന്നതെന്ന് കമ്പനി അറിയിച്ചു.
ALSO READ: അർജന്‍റീനയിൽ ആദ്യ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു
മേൽനോട്ട ബോർഡിന്‍റെ തീരുമാനത്തെത്തുടർന്ന് ഫേസ്ബുക്ക് നിയമങ്ങൾ പരിഷ്‌കരിക്കുന്നത് ഇതാദ്യമല്ല. ബോർഡിന്‍റെ ഉപദേശപ്രകാരം വിദ്വേഷ പരാമർശ നിയമങ്ങൾ ഫേസ്ബുക്ക് മുമ്പ് പരിഷ്കരിച്ചിരുന്നു.