മുംബൈ: വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കേസുകളിൽ അറസ്റ്റിലായ കാർ ഡിസൈനർ ദിലീപ് ചബ്രിയയുടെ കസ്റ്റഡി ജനുവരി ഏഴ് വരെ നീട്ടി.
ദിലീപ് ചബ്രിയ ഡിസൈൻസ് പ്രൈ.ലിമിറ്റഡ് എന്ന സ്വന്തം കമ്പനി നിർമ്മിച്ച കാറുകൾക്ക് വേണ്ടി ലോണ്‍ എടുത്ത കേസിലും ഒരേ കാർ തന്നെ നിരവധി ആർടിഒ ഓഫീസുകളിൽ രജിസ്റ്റർ ചെയ്‌ത കേസിലും തിങ്കളാഴ്‌ചയാണ് മുംബൈ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഒരു കാറിന് 42 ലക്ഷം രൂപ വീതം 90 കാറുകൾക്കാണഅ ചബ്രിയ വ്യാജരേഖ ചമച്ച് ലോണ്‍ എടുത്തത്.