പട്ന: മുന്‍ ജനതാദള്‍ യുണൈറ്റഡ് നേതാവും ബിഹാര്‍ എം.എല്‍.എയുമായിരുന്ന റാം പര്‍വേസ് റായിയുടെ മകന്‍ പ്രിന്‍സ് കുമാര്‍ റായിയെ വെടിവച്ച് കൊന്നു. ചപ്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭവന്‍ പ്രസാദ് പരിസരത്തെ പ്രിന്‍സിന്‍റെ കടയുടെ അടുത്തുവച്ച് രാത്രി 10 മണിയോടെ ആണ് ആക്രണമണം നടന്നത്.
കടയില്‍ നിന്നും അദ്ദേഹം വീട്ടിലേക്ക് മടങ്ങവേയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രമേഷ് കുമാര്‍ യാദവ് പറഞ്ഞു.