ലഖ്‌നൗ : എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗം മതിയാക്കി രാഷ്ട്രീയത്തിലിറങ്ങിയ രാജേശ്വർ സിങ്ങിന് ലീഡ്. സരോജിനി നഗർ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റിലാണ് രാജേശ്വര്‍ മത്സരിച്ചത്. രണ്ടാം സ്ഥാനത്തുള്ള സമാജ്‌വാദി പാർട്ടി (എസ്‌പി) സ്ഥാനാര്‍ഥിയേക്കാള്‍ 13,000-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്.
തെരഞ്ഞടുപ്പ് കമ്മിഷന്‍ നല്‍കുന്ന വിവരപ്രകാരം 42,284 വോട്ടുകളാണ് രാജേശ്വറിന് നേടാനായത്. 28,371 വോട്ടുകളാണ് എസ്‌പിയുടെ അഭിഷേക് മിശ്രയ്‌ക്ക് ലഭിച്ചത്. എസ്‌പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ വിശ്വസ്‌തനായാണ് അഭിഷേക് മിശ്ര അറിയപ്പെടുന്നത്.
അതേസമയം എന്‍ഫോഴ്‌സ്‌മെന്‍റിന്‍റെ ലഖ്‌നൗവിലെ സോണൽ ഓഫിസിൽ ജോയിന്‍റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച സിങ്, കഴിഞ്ഞ ജനുവരിയിലാണ് സര്‍വീസില്‍ നിന്നും സ്വമേധയാ വിരമിച്ച് (വിആർഎസ്) ബിജെപിയിലെത്തുന്നത്.
also read: ആം ആദ്മി ആഞ്ഞ് വീശി, ക്യാപ്റ്റൻ ഔട്ട്; സ്റ്റാറായി കോലി
മന്ത്രി സ്വാതി സിങ്ങിനെയും അവരുടെ ഭർത്താവും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ദയാശങ്കർ സിങ്ങിനെയും മറികടന്നാണ് സരോജിനി നഗർ സീറ്റില്‍ രാജേശ്വര്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. അകെ 14 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തിലുള്ളത്.