ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇപിഎഫ്ഒയില്‍ (Employees' Provident Fund Organisation) വര്‍ധിച്ചത് 14.6 ലക്ഷം വരിക്കാര്‍. തൊട്ട് മുമ്പത്തെ മാസത്തെ അപേക്ഷിച്ച് 19.98 ശതമാനത്തിന്‍റെ വര്‍ധനവാണിതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 12.54 ലക്ഷം വരിക്കാരാണ് ഇപിഫ്ഒയില്‍ വര്‍ധിച്ചത്.
കഴിഞ്ഞ ഡിസംബറിലെ ഇപിഎഫ്ഒ വരിക്കാരിലെ 14.6 ലക്ഷത്തിന്‍റെ അറ്റവര്‍ധനവില്‍ 9.11 ലക്ഷം പേര്‍ ആദ്യമായി ഇപിഎഫ്ഒയില്‍ ചേര്‍ന്നവരാണ്. ഇപിഎഫ്ഒയില്‍ നിന്ന് ഒഴിഞ്ഞ് പോകുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ജൂലായി മുതല്‍ കുറഞ്ഞുവരികയാണെന്നും കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
22 മുതല്‍ 25 വയസുവരെ പ്രാധപരിധിയില്‍ പെട്ടവരാണ് കഴിഞ്ഞ ഡിസംബറില്‍ ഇപിഎഫ്ഒയില്‍ ചേര്‍ന്നവരില്‍ ഏറ്റവും കൂടുതല്‍. ഈ പ്രായപരിധിയില്‍ 3.87 ലക്ഷത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത് . 18-21 പ്രായ പരിധിയില്‍ ഉള്ളവരുടെ എണ്ണം ഇപിഎഫ്ഒയില്‍ 2.97 ലക്ഷം കൂടി വര്‍ധിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വര്‍ധിച്ച വരിക്കാരുടെ എണ്ണത്തില്‍ 46.89ശതമാനം 18-25 പ്രായപരിധിയില്‍ ഉള്‍പ്പെട്ടവര്‍. ഈ കണക്ക് സൂചിപ്പിക്കുന്നത് സംഘടിതമേഖലയില്‍ യുവാക്കള്‍ വലിയ അളവില്‍ ജോലിയില്‍ പ്രവേശിക്കുന്നുണ്ട് എന്നാണെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നാണ് കഴിഞ്ഞ ഡിസംബറില്‍ അധികമായി ഇപിഎഫ്ഒയില്‍ അംഗമായ വരിക്കാരിലേറേയും. 8.97 ലക്ഷം വരിക്കാരാണ് ഈ സംസ്ഥാനങ്ങളില്‍ നിന്ന് അധികമായി ഉണ്ടായത്. അധിക വരിക്കാരിലെ 61.44 ശതമാനം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.
ഇപിഎഫ്‌ഒ വരിക്കാരിലെ കഴിഞ്ഞവര്‍ഷം ഡിസംബറിലെ അറ്റവര്‍ധനവില്‍ 3ലക്ഷത്തിനടുത്താണ് സ്ത്രീ വരിക്കാര്‍. അറ്റവര്‍ധനവിന്‍റെ 20.52ശതമാനമാണ് ഇത്. വ്യവസായി മേഖ തിരിച്ചുള്ള കണക്കില്‍ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സി, ചെറുകിട കോണ്‍ട്രാക്റ്റിങ് തുടങ്ങിയവ ഉള്‍പ്പെടുന്ന 'വിദഗ്ധ സേവന' വിഭാഗത്തില്‍ നിന്നാണ് അധികവരിക്കാരില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അധിക വരിക്കാരില്‍ 40.24 ശതമാനം പേരും ഈ മേഖലയില്‍ നിന്നുള്ളവരാണ്.
വിദഗ്ധ സേവന മേഖല കഴിഞ്ഞാല്‍ നിര്‍മ്മാണം, ടെക്‌സ്‌റ്റൈല്‍സ് മേഖലകളില്‍ നിന്നാണ് ഇപിഎഫ്ഒ വരിക്കാരുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധനവ് രേഖപ്പെടുത്തിയത് . സംഘടിത അര്‍ധ സംഘടിത മേഖലയിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള സമൂഹ്യ സുരക്ഷ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് ഇപിഎഫ്ഒ.
ALSO READ: ക്രെഡിറ്റ് സ്കോര്‍ എങ്ങനെ വര്‍ധിപ്പിക്കാം?