അഗര്‍ത്തല: 55-ാമത് എന്‍ജിനീയര്‍ ദിനം വര്‍ണാഭമായ റാലിയോടെ ത്രിപൂരയില്‍ ആഘോഷിക്കപ്പെട്ടു. എന്‍ജിനീയര്‍മാരുടെ പാങ്കാളിത്തമില്ലാതെ ത്രിപുരയുടെ വികസനം സാധ്യമാവില്ല എന്ന് സംസ്ഥാന വിവരസാങ്കേതിക വകുപ്പ് മന്ത്രി സുശാന്ത ചൗധരി പറഞ്ഞു. ഇന്ത്യക്കാരനായ ആദ്യത്തെ സിവില്‍ എന്‍ജിനീയര്‍ മോക്ഷഗുണ്ടം വിശ്വേശരയ്യയുടെ ജന്‍മദിനമായ സെപ്റ്റംബര്‍ 15നാണ് ഇന്ത്യയില്‍ എന്‍ജിനീയര്‍ ദിനമായി ആചരിക്കുന്നത്.
ത്രിപുരയെ വികസനത്തിന്‍റെ പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി എന്‍ജിനീയര്‍മാര്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് സുശാന്ത ചൗധരി പറഞ്ഞു. രോഗ ചികില്‍സയ്‌ക്ക് ഡോക്‌ടര്‍മരുടെ സേവനം ആവശ്യമുള്ളത് പോലെ വികസനത്തിന് എന്‍ജിനീയര്‍മാര്‍ ആവശ്യമാണ്. ത്രിപുര സര്‍ക്കാര്‍ എന്‍ജിനീയര്‍മാരുടെ പക്ഷത്ത് എപ്പോഴും നിലയുറപ്പിക്കുമെന്നും സുശാന്ത് ചൗധരി പറഞ്ഞു. അഗര്‍ത്തലയിലെ രബീന്ദ്ര ഷതബര്‍ഷികി ഭവനിന് മുന്നിലാണ് റാലി നടന്നത്.