ETV Bharat / bharat

എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ മുടിനാരിഴകള്‍ കണ്ടെത്തിയെന്ന് തൃണമൂല്‍ എംപി മിമി ചക്രബര്‍ത്തി

പരാതി ഇമെയില്‍ വഴി എമിറേറ്റ്സ് അധികൃതര്‍ക്ക് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് മിമി ചക്രബര്‍ത്തി ആരോപിച്ചു

Emirates Airlines serves food with hair to TMC MP Mimi Chakraborty  എമിറേറ്റ്സ് എയര്‍ലൈന്‍സ്  മിമി ചക്രബര്‍ത്തി  എമിറേറ്റ്സ് എയര്‍ലൈന്‍സ് ഭക്ഷണത്തില്‍ മുടി  മിമി ചക്രബര്‍ത്തി എമിറേറ്റ്സ് ആരോപണം  allegation against Emirates Airlines
എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ മുടിനാരിഴകള്‍
author img

By

Published : Feb 22, 2023, 3:58 PM IST

Updated : Feb 23, 2023, 7:32 AM IST

കൊല്‍ക്കത്ത: എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമനത്തില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ മുടി ഇഴകള്‍ ലഭിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ മിമി ചക്രബര്‍ത്തി. ഈ വിഷയത്തില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് അധികൃതര്‍ക്ക് ഇമെയിലിലൂടെ പരാതി നല്‍കിയിട്ടും അതിന് മറുപടി ലഭിച്ചില്ലെന്ന് മിമി ചക്രബര്‍ത്തി ട്വീറ്റിലൂടെ ആരോപണം ഉന്നയിച്ചു. "പ്രിയപ്പെട്ട എമിറേറ്റ്സ്‌, ഞാന്‍ വിശ്വസിക്കുന്നത് യാത്രക്കാരെ അത്രകണ്ട് പരിഗണിക്കാത്ത രീതിയില്‍ നിങ്ങള്‍ വലിയ രീതിയില്‍ വളര്‍ന്നു എന്നാണ്. ഭക്ഷണത്തില്‍ മുടി ഇഴകള്‍ കണ്ടെത്തുന്നത് അത്ര നല്ല കാര്യമല്ല. ഈ കാര്യത്തില്‍ നിങ്ങള്‍ക്ക് ഞാന്‍ ഇമെയില്‍ അയച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി നല്‍കണമെന്നോ, ക്ഷമ ചോദിക്കേണ്ട ആവശ്യമുണ്ടെന്നോ നിങ്ങള്‍ കരുതിയില്ല", മിമി ട്വിറ്ററില്‍ കുറിച്ചു.

  • Dear @emirates i believe u hav grown 2 big to care less abut ppl traveling wit u.Finding hair in meal is not a cool thing to do i believe.
    Maild u nd ur team but u didn’t find it necessary to reply or apologise @EmiratesSupport
    That thing came out frm my croissant i was chewing pic.twitter.com/5di1xWQmBP

    — Mimi chakraborty (@mimichakraborty) February 21, 2023 " class="align-text-top noRightClick twitterSection" data=" ">

ക്രോസന്‍റ് എന്ന വിഭവത്തിലാണ് മുടി നാരുകള്‍ ലഭിച്ചതെന്ന് മിമി പറഞ്ഞു. തങ്ങളുടെ കസ്റ്റമര്‍ റിലേഷന്‍സ് ടീമിന് ഫീഡ്‌ബാക്ക് നല്‍കാനാണ് മിമിയോട് അവരുടെ ട്വീറ്റിന് മറുപടിയായി എമിറേറ്റ്സ് ട്വീറ്റ് ചെയ്‌തത്. തങ്ങളുടെ കസ്റ്റമര്‍ റിലേഷന്‍സ് ടീം ഇക്കാര്യത്തില്‍ വിശകലനം നടത്തി മിമിക്ക് ഇമെയിലിലൂടെ മറുപടി നല്‍കുമെന്നും എമിറേറ്റ്സ് പ്രതികരിച്ചു.

യാത്രക്കാര്‍ക്ക് എയര്‍ലൈന്‍സ് കമ്പനികള്‍ നല്‍കുന്ന സര്‍വീസുകള്‍ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന നിരവധി സംഭവങ്ങള്‍ ഈ അടുത്ത് ഉണ്ടായിട്ടുണ്ട്. അതേസമയം തന്നെ വിമാനയാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങളും ഉണ്ടായി. ഒരു യാത്രക്കാരന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവം അത്തരം സംഭവങ്ങളില്‍ ഒന്നാണ്. ഈ സംഭവത്തില്‍ എയര്‍ ഇന്ത്യയ്‌ക്ക് വീഴ്‌ചകള്‍ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ലൈന്‍സിന് ഡിജിസിഎ പിഴ ചുമത്തിയിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ ജാതവ്‌പൂര്‍ മണ്ഡലത്തില്‍ നിന്നാണ് മിമി ചക്രബര്‍ത്തി വിജയിക്കുന്നത്.

Last Updated : Feb 23, 2023, 7:32 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.