ETV Bharat / bharat

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്: 309 കോടി രൂപയുടെ ലഹരി വസ്‌തുക്കള്‍ പിടിച്ചെടുത്തു, അന്വേഷണം ഊര്‍ജിതം - election news updates

കര്‍ണാടകയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ പിടിയില്‍. പണവും മദ്യവും ഉൾപ്പെടെ 309.35 കോടി രൂപയുടെ വസ്‌തുക്കള്‍ പിടിച്ചെടുത്ത് അന്വേഷണ സംഘം.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്  ലഹരി വസ്‌തുക്കള്‍ പിടിച്ചെടുത്തു  ലഹരി വസ്‌തുക്കള്‍  Election irregularities  Karnataka  karnataka news updates  latest news in karnataka  election news updates
കര്‍ണാടകയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ പിടിയില്‍
author img

By

Published : May 2, 2023, 10:54 PM IST

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ പരിശോധന ശക്തമാക്കി അന്വേഷണ ഏജന്‍സികള്‍. സംസ്ഥാനത്ത് ക്രമക്കേടുകള്‍ വര്‍ധിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ നിന്ന് വിവിധതരം മയക്കുമരുന്നുകള്‍ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ പരിശോധന കര്‍ശനമാക്കിയതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി മയക്കുമരുന്ന് കടത്ത് പിടികൂടാന്‍ സാധിച്ചു.

മയക്കുമരുന്ന് ലഹരിയില്‍ കര്‍ണാടക: ബെംഗളൂരു പുലകേശി നഗറില്‍ നിന്ന് 1.02 കോടി രൂപ വിലമതിക്കുന്ന 2.05 കിലോ മയക്കുമരുന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിന് പുറമെ ബിടിഎം ലേഔട്ട് മണ്ഡലത്തിൽ നിന്ന് 1.50 കോടി രൂപ വിലമതിക്കുന്ന 2.67 കിലോ മയക്കുമരുന്നും ബെംഗളൂരു സിറ്റി സൗത്ത് മണ്ഡലത്തിൽ നിന്ന് 61.40 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്‌തുക്കളും അന്വേഷണ സംഘം പിടികൂടി.

74.13 കോടിയുടെ 19.62 ലക്ഷം ലിറ്റർ മദ്യവും, 21.13 കോടിയുടെ 1662.28 കിലോ മയക്കുമരുന്നും, 76.05 കോടിയുടെ 149.42 കിലോ സ്വർണവും, 4.48 കോടി രൂപ വിലമതിക്കുന്ന 644.54 കിലോ വെള്ളിയും സംസ്ഥാനത്ത് അടുത്തിടെ പിടികൂടി. പണവും മദ്യവും ഉൾപ്പെടെ 309.35 കോടി രൂപയുടെ സാധനങ്ങൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 5,522 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച 18 ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്. മെയ്‌ 10നാണ് കര്‍ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ്. മെയ്‌ 13ന് വോട്ടെണ്ണും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.