ETV Bharat / bharat

തിരുനൽവേലിയില്‍ ഒരാഴ്‌ചയ്‌ക്കിടെ 5 കൊലപാതകം ; 8 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പൊലീസ് - അഞ്ച് കൊലപാതകങ്ങൾ

റിപ്പോര്‍ട്ട് ചെയ്‌തതില്‍ രണ്ടെണ്ണം ജാതിക്കൊലയെന്ന് തമിഴ്‌നാട് പൊലീസ്

Tamil Nadu police department  eight special teams  to maintain law and order  Tirunelveli district  Sankara Subramanian  Sankara Subramanian murder  1,500 police personnel had been deployed  തിരുനെൽവേലി കൊലപാതകം  തമിഴ്‌നാട് പൊലീസ്  അഞ്ച് കൊലപാതകങ്ങൾ  ജാതി കൊല
തിരുനെൽവേലിയില്‍ ഒരാഴ്‌ചയ്‌ക്കിടെ 5 കൊലപാതകം; സുരക്ഷ കര്‍ശനമാക്കി പൊലീസ്
author img

By

Published : Sep 18, 2021, 3:54 PM IST

ചെന്നൈ : തിരുനൽവേലി ജില്ലയിലെ ഒരാഴ്‌ചയ്ക്കുള്ളിൽ അഞ്ച് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ക്രമസമാധാനം നിലനിർത്താൻ നടപടികള്‍ ശക്തിപ്പെടുത്തി തമിഴ്‌നാട് പൊലീസ്. ഇതിനായി, എട്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു. റിപ്പോര്‍ട്ട് ചെയ്‌തതില്‍ രണ്ടെണ്ണം ജാതി കൊലയാണ്.

സെപ്റ്റംബർ 13 ന് ശങ്കര സുബ്രഹ്മണ്യന്‍ ( 37) എന്നയാളെ ഒരു സംഘം കഴുത്തറുത്തുകൊന്നു. 2013 ൽ ഇയാളുടെ സമുദായത്തിൽപ്പെട്ട ഒരാളെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ഈ കൊലയെന്നാണ് വിവരം. ശങ്കരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സെപ്റ്റംബർ 15 ന് മാരിയപ്പന്‍ ( 35) എന്നയാളെ ആളുകള്‍ സംഘം ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു.

ALSO READ: സോനു സൂദ് 20 കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് ആദായനികുതി വകുപ്പ്

ശങ്കര സുബ്രഹ്മണ്യൻ കൊല്ലപ്പെട്ട സ്ഥലത്ത് മാരിയപ്പന്‍റെ തലവച്ച നിലയില്‍ കണ്ടെത്തുകയും ചെയ്‌തു. തുടര്‍ച്ചയായുണ്ടായ കൊലപാതകത്തെ തുടര്‍ന്ന് തെക്കൻ മേഖല ഐ.ജി ടി.എസ് അൻപു വിവിധ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു.

സമാധാനം ഉറപ്പാക്കണമെന്നും വ്യക്തി വൈരാഗ്യം ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ജില്ലയിൽ 1500 ലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.