ന്യൂഡൽഹി: ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്‌തിക്ക് സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മാർച്ച് 15ന് ചോദ്യം ചെയ്യലിൽ ഹാജരാകണമെന്നാണ് നോട്ടീസ്. ഒരു വർഷം കരുതൽ തടങ്കലിൽ കഴിഞ്ഞ മെഹബൂബ മുഫ്‌തി കഴിഞ്ഞ വർഷമാണ് മോചിപ്പിക്കപ്പെട്ടത്. ന്യൂഡൽഹിയിലെ ഇ.ഡി ഹെഡ്‌കോട്ടേഴ്‌സിൽ ഹാജരാകാനാണ് നിർദേശം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കേസ് ഫയൽ ചെയ്‌തിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദനം; മെഹബൂബ മുഫ്‌തിക്ക് ഇ.ഡിയുടെ നോട്ടീസ് - Mehbooba Mufti news
ന്യൂഡൽഹിയിലെ ഇഡി ഹെഡ്‌കോട്ടേഴ്‌സിൽ മാർച്ച് 15ന് ചോദ്യം ചെയ്യലിൽ ഹാജരാകണമെന്നാണ് നോട്ടീസ്.