ETV Bharat / bharat

ED Raid On AAP MLA Amanatullah Khan Money Laundering Case കള്ളപ്പണം വെളുപ്പിക്കൽ കേസ് : എഎപി എംഎൽഎ അമാനത്തുള്ള ഖാന്‍റെ വസതിയിൽ ഇഡി റെയ്‌ഡ് - ഡൽഹി വഖഫ് ബോർഡ്

MLA Amanatullah Khan Money Laundering Case : ഡൽഹി വഖഫ് ബോർഡിലെ അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട് എഎപി എംഎൽഎക്കെതിരെ ഇഡി റെയ്‌ഡ്

AAP MLA Amanatullah Khan  Money Laundering Case  ED Raid On Amanatullah Khan  Delhi Waqf Board chairman  ED Raid  കള്ളപ്പണം വെളുപ്പിക്കൽ കേസ്  എഎപി എംഎൽഎ അമാനത്തുള്ള ഖാൻ  അമാനത്തുള്ള ഖാന്‍റെ വസതിയിൽ ഇഡി റെയ്‌ഡ്  ഡൽഹി വഖഫ് ബോർഡ്  അഴിമതി വിരുദ്ധ ബ്യൂറോ
ED Raid On AAP MLA Amanatullah Khan Money Laundering Case
author img

By ETV Bharat Kerala Team

Published : Oct 10, 2023, 9:51 AM IST

Updated : Oct 10, 2023, 2:32 PM IST

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ (money laundering) കേസുമായി ബന്ധപ്പെട്ട് എഎപി എംഎൽഎ അമാനത്തുള്ള ഖാന്‍റെ (AAP MLA Amanatullah Khan) ഡൽഹിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് (Enforcement Directorate Raid). ഡൽഹി നിയമസഭയിലെ ഓഖ്‌ല മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ഡൽഹി വഖഫ് ബോർഡ് ചെയർമാനുമാണ് (Delhi Waqf Board chairman) അമാനത്തുള്ള.

ഡൽഹി വഖഫ് ബോർഡിലെ അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി അഴിമതി വിരുദ്ധ ബ്യൂറോയും സിബിഐയും അമാനത്തുള്ളക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇത് പരിഗണിച്ചാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഇഡി എംഎൽഎയുടെ വസതിയിൽ പരിശോധന നടത്തിയത്.

അഴിമതി കേസിൽ അറസ്‌റ്റ് പിന്നെ ജാമ്യം : കഴിഞ്ഞ വർഷം സെപ്‌റ്റംബറിൽ അമാനത്തുള്ള ഖാനെ അഴിമതി കേസിൽ ഡൽഹി അഴിമതി വിരുദ്ധ ബ്യൂറോ അറസ്‌റ്റ് ചെയ്‌തിരുന്നു. ശേഷം എട്ട് മാസം മുമ്പാണ് വഖഫ് ബോർഡ് നിയമന കേസിൽ സിബിഐ പ്രത്യേക കോടതി അമാനത്തുള്ള ഖാന് ജാമ്യം അനുവദിച്ചത്. എന്നാൽ കേസും അഴിമതി ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നാണ് എഎപി എംഎൽഎയുടെ വാദം.

വഖഫ് ബോർഡിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനം : ഡൽഹി വഖഫ് ബോർഡിന്‍റെ പള്ളികൾ, ദർഗകൾ, ശ്‌മശാനങ്ങൾ എന്നിവയുൾപ്പെടെ 123 സ്വത്തു വകകൾ കണ്ടുകെട്ടാൻ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ഇതിന് മുൻപ് തീരുമാനിച്ചിരുന്നു (Take Over Of Delhi Waqf Board Properties). ഡൽഹി ഹൈക്കോടതിയുടെ (Delhi High Court) ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ലിസ്‌റ്റ് ചെയ്‌ത സ്വത്തുവകകളിൽ വഖഫ് ബോർഡിന് ഒരു ഓഹരിയും ഇല്ലെന്ന് കണ്ടെത്തുകയും ആരും അതിൽ അവകാശം ഉന്നയിക്കുകയും ചെയ്യാത്ത സാഹചര്യത്തിലാണ് സ്വത്തുക്കൾ ഏറ്റെടുക്കാൻ തീരുമാനമായത്. എന്നാൽ ഇതിനെതിരെ എംഎൽഎ അമാനത്തുള്ള ഖാൻ രംഗത്തു വന്നിരുന്നു.

മോശം സ്വഭാവക്കാരനല്ലെന്ന് എംഎൽഎ : അമാനത്തുള്ള ഖാനെ മോശം സ്വഭാവക്കാരനായി (Bad Character) പ്രഖ്യാപിച്ച സിറ്റി പോലീസിന്‍റെ തീരുമാനത്തിനെതിരെ എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തന്നെ ഇത്തരത്തിൽ മുദ്രകുത്തിയ പൊലീസിന്‍റെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ ആദ്യം ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Last Updated : Oct 10, 2023, 2:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.