ന്യൂഡല്‍ഹി: ഇസ്‌ലാമിക് സംഘടനയായ പിഎഫ്ഐയുടെയും റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍റെയും 33 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ഇഡി അറിയിച്ചു. കള്ളപണം വെളുപ്പിക്കലിന്‍റെ ഭാഗമായാണ് അക്കൗണ്ടുകള്‍ പരിശോധനക്ക് വിധേയമാക്കിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലെ 59,12,051 രൂപയും റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ 9,50,030 രൂപയുമടക്കം ഇരു അക്കൗണ്ടുകളിലായി 68 ലക്ഷത്തിലധികം രൂപയുണ്ടെന്നും സംഘം കണ്ടെത്തി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2006ല്‍ രൂപീകൃതമായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍റെ ആസ്ഥാനം ഡല്‍ഹിയിലാണ്.
also read: അനധികൃതമായി കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപ പിടികൂടി