ETV Bharat / bharat

അനധികൃത മണ്ണ് ഖനനം; പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തിരവൻ അറസ്റ്റിൽ

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

അനധികൃത മണ്ണ് ഖനനം  പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തിരവൻ അറസ്റ്റിൽ  ചരൺജിത് സിങ്ങിന്‍റെ മരുമകൻ  കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം  ഭൂപീന്ദർ സിംഗ് ഹണി  ED arrests Punjab CM's nephew Bhupinder Singh Honey  illegal sand mining case  Punjab CM's nephew  ED arrests Bhupinder Singh Honey
അനധികൃത മണ്ണ് ഖനനം; പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തിരവൻ അറസ്റ്റിൽ
author img

By

Published : Feb 4, 2022, 9:50 AM IST

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ്ങിന്‍റെ അനന്തിരവൻ പീന്ദർ സിങ് ഹണിയെ അനധികൃതമായി മണ്ണ് ഖനനം നടത്തിയതിന് ഇ.ഡി അറസ്റ്റു ചെയ്‌തു. ഒരു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് ഭൂപീന്ദർ സിങ് ഹണിയുടെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

ജലന്ധറിലെ ഇഡി ഓഫിസിൽ വച്ചായിരുന്നു ഭൂപീന്ദറെ ചോദ്യം ചെയ്‌തിരുന്നത്. മൊഹാലിയിലെ പ്രത്യേക കോടതിയിൽ വെള്ളിയാഴ്‌ച ഹാജരാക്കും.

ഭൂപീന്ദർ സിങ് ഹണിയുടെ വീട്ടിൽ നിന്നും 10 കോടിയിലധികം രൂപ, 21 ലക്ഷം വിലമതിക്കുന്ന സ്വർണം, 2 ലക്ഷം രൂപ വിലമതിക്കുന്ന റോളക്സ് വാച്ച് തുടങ്ങിയവ റെയ്‌ഡിൽ പിടിച്ചെടുത്തിരുന്നു. തുടർന്ന് 20 ദിവസത്തിന് ശേഷമാണ് ഇഡിയുടെ നടപടി.

ഭുപീന്ദറിന്‍റെയും അനുയായികളുടെയും വിവിധയിടങ്ങളിലെ ഓഫിസുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്‌ഡ് നടത്തിയിരുന്നു. അനധികൃത മണല്‍ ഖനനം സംബന്ധിച്ച രേഖകളും വസ്‌തുവകകള്‍ കൈമാറ്റം ചെയ്‌തതിന്‍റെ രേഖകളും പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു.

പഞ്ചാബില്‍ 117 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 20നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ജനവിധി തേടുന്നത്. മാര്‍ച്ച് 10ന് ഫലപ്രഖ്യാപനം നടക്കും.

READ MORE: ചരൺജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും; പരിഹാസവുമായി കെജ്‌രിവാൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.