ചെന്നൈ: വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്‌ത 50 ലക്ഷം രൂപ വിലവരുന്ന എക്സ്റ്റസി ഗുളികകൾ കസ്റ്റംസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്പേർ അറസ്റ്റിലായി. സ്‌പെയിനിൽ നിന്ന് അയച്ച മയക്കുമരുന്ന് കാർഡ്‌ബോർഡ് പെട്ടിയിൽ പൊതിഞ്ഞ നിലയിലായിരുന്നു.
പുതുച്ചേരിക്ക് സമീപം ഓറോവില്ല് പ്രദേശത്തെ വിലാസത്തിലായിരുന്നു പാഴ്‌സൽ എത്തിയത്. പെട്ടി പരിശോധിച്ചപ്പോൾ അതിനുള്ളിൽ നിന്നും 994 എംഡിഎംഎ അഥവാ എക്‌സ്റ്റസി ഗുളികകൾ കണ്ടെത്തി. കൂടാതെ ആറ് ലക്ഷം രൂപ വിലവരുന്ന 249 എൽഎസ്‌ഡി സ്റ്റാമ്പുകൾ പാഴ്‌സലിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
ALSO READ: തമിഴ്‌നാട്ടിൽ നിയമസഭ സീറ്റ് വാഗ്‌ദാനം നൽകി 50 ലക്ഷം തട്ടിയതായി പരാതി
പെട്ടിയിലുണ്ടായ വിലാസം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്‌തത്. ഇവരുടെ പക്കൽ നിന്നും 2.50 ലക്ഷം രൂപ വിലവരുന്ന 5.50 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.