ETV Bharat / bharat

ECI Launches Comic Book : 'ചാച്ചാ ചൗധരി ഔർ ചുനവി ദംഗൽ' ; കോമിക്‌ പുസ്‌തകം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ - ECI Launches Comic Book

Chacha Chaudhary Aur Chunavi Dangal: തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കോമിക്‌ പുസ്‌തകം ചാച്ചാ ചൗധരി ഔർ ചുനവി ദംഗൽ പ്രകാശനം ചെയ്‌തു. തെരഞ്ഞെടുപ്പിനെ കുറിച്ച് വരും തലമുറയെ ബോധവത്‌കരിക്കുകയാണ് ലക്ഷ്യം. സ്‌കൂളുകളില്‍ പുസ്‌തകത്തിന്‍റെ കോപ്പികള്‍ സൗജന്യമായി വിതരണം ചെയ്യും.

Election Commission of India unique initiative  ECI ropes comic book Chacha Chaudhary woo voters  Chacha Chaudhary comics woo young voters  Chacha Chaudhary aur Chunavi Dangal  Chief Election Commissioner Rajiv Kumar  published by Pran Comics to attract young voters  ECI Launches Comic Book  ജനാധിപത്യത്തെ കുറിച്ച് വരും തലമുറ ബോധവാന്മാരാകാന്‍  ചാച്ചാ ചൗധരി ഔർ ചുനവി ദംഗൽ  കോമിക്‌ പുസ്‌തകം പുറത്തിറക്കി ഇസിഐ  തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കോമിക്‌ പുസ്‌തകം  ECI Launches Comic Book  Comic Book Chacha Chaudhary Aur Chunavi Dangal
ECI Launches Comic Book Chacha Chaudhary Aur Chunavi Dangal
author img

By ETV Bharat Kerala Team

Published : Sep 21, 2023, 6:15 PM IST

ന്യൂഡല്‍ഹി : ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിന് വരും തലമുറയ്‌ക്ക് പ്രചോദനമേകാന്‍ "ചാച്ചാ ചൗധരി ഔർ ചുനവി ദംഗൽ" എന്ന പേരില്‍ കോമിക്‌ പുസ്‌തകം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ (Election Commission of India). മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ (Election Commission of India), തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ അനൂപ്‌ ചന്ദ്ര പാണ്ഡെ, അരുണ്‍ ഗോയല്‍ എന്നിവര്‍ ചേര്‍ന്ന് പുസ്‌തകം പ്രകാശനം ചെയ്‌തു. പോള്‍ പാനലിന്‍റെയും പ്രാന്‍ കോമിക്‌സിന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് പുസ്‌തകം പുറത്തിറക്കിയത് (ECI Launches Comic Book).

ഇസിഐ എക്‌സില്‍ കുറിച്ചത്: 'തെരഞ്ഞെടുപ്പിനെ കുറിച്ച് വരും തലമുറയെ ബോധവത്‌കരിക്കുന്നതിനായാണ് ചാച്ചാ ചൗധരി ഔർ ചുനവി ദംഗൽ (Chacha Chaudhary Aur Chunavi Dangal) എന്ന പുസ്‌തകം പുറത്തിറക്കിയത്. ചാച്ചാ ചൗധരി, റാക്ക, ധമാക്ക സിങ്, ബില്ലോ തുടങ്ങി കഥാപാത്രങ്ങളെല്ലാം പുതിയ തലമുറയില്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് അവബോധം വളര്‍ത്തും'. അതേസമയം ഇസിഐ (Election Commission of India) എക്‌സില്‍ കുറിച്ച മറ്റൊരു പോസ്റ്റില്‍ 'ചാച്ചാ ചൗധരിയെന്ന കോമിക്‌ ബുക്ക് ഒരു കമ്പ്യൂട്ടറിനേക്കാള്‍ മികച്ചതാണ്. ഇസിഐയുടെ SVEEP ഡിവിഷന്‍ അടക്കം കോമിക്‌ ബുക്ക് പ്രയോജനകരമാണെന്നും' വ്യക്തമാക്കുന്നു. കുട്ടികളിലും കൗമാരക്കാരിലും നിരവധി ഫോളോവേഴ്‌സാണ് ഈ മാധ്യമത്തിനുള്ളത്. അതുകൊണ്ട് തന്നെ കുട്ടികളെ ഓരോരുത്തരെയും ചെറുപ്പം മുതല്‍ വിവരവും ഉത്തരവാദിത്തവും പൗരത്വ ബോധമുള്ളവരാക്കി വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ മുന്‍ തലമുറയ്‌ക്ക് അവരുടെ പഴയ കാല ഓര്‍മകള്‍ പുതുക്കാനും ഇത് സഹായകരമാകുമെന്നും കമ്മിഷണര്‍ പറഞ്ഞു.

  • ECI ropes in Chacha Chaudhary & Sabu to educate & motivate young and future voters.

    CEC Shri Rajiv Kumar along with ECs Shri Anup Chandra Pandey and Shri Arun Goel launched today a comic 'Chacha Chaudhary aur Chunaavi Dangal' - joint initiative of #ECI & Pran Comics#IVote4Sure pic.twitter.com/dxrJefUa4Z

    — Election Commission of India #SVEEP (@ECISVEEP) September 20, 2023 " class="align-text-top noRightClick twitterSection" data=" ">

കോമിക്‌ പുസ്‌തകം പ്രിന്‍റ്, ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭ്യമാകും. എല്ലാതരത്തിലും പുസ്‌തകത്തിന്‍റെ ലഭ്യത ഇസിഐ ഉറപ്പാക്കും. കൂടാതെ സ്‌കൂളുകളില്‍ പുസ്‌തകത്തിന്‍റെ സൗജന്യ കോപ്പികള്‍ വിതരണം ചെയ്യും. ഭാവി തലമുറയെ ജനാധിപത്യ ബോധമുള്ളവരാക്കാന്‍ ഇസിഐയുടെ കോമിക്‌ പുസ്‌തകം സഹായകരമാകും.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.