ഗുവാഹത്തി: അസമിലെ സോനിത്പൂര്‍ ജില്ലയില്‍ റിക്ടര്‍ സ്കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. വൈകിട്ട് 5.45 ഓടുകൂടിയായിരുന്നു സംഭവം. നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി ഇക്കാര്യം സ്ഥിരീകരിച്ചു.
അനിഷ്ടസംഭവങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഭൂചലത്തില്‍ ഭയന്ന് ജനം പുറത്തിറങ്ങിയിരുന്നു. സോനിത്പൂര്‍ ജില്ലയിലെ തെസ്പൂരിലാണ് ഭൂചലനമുണ്ടായതെന്നാണ് വിലയിരുത്തല്‍.