ETV Bharat / bharat

പഞ്ചാബിലെ രൂപ്‌നഗറിൽ ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി - Earthquake in Punjab

Earthquake in Punjab: ഭൂചലനത്തിന്‍റെ ആഴം 10 കിലോമീറ്ററാണെന്നും നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. എൻഎസ്‌സി പ്രകാരം ഇന്ന്‌ പുലർച്ചെ 1:13 നാണ് ഭൂചലനം ഉണ്ടായത്

Earthquake Punjab  Earthquake of magnitude  Earthquake  ഭൂചലനം  സെന്‍റർ ഫോർ സീസ്മോളജി  center for seismology  പഞ്ചാബില്‍ ഭൂചലനം  ഭൂകമ്പം  Earthquake in Punjab  Earthquake hits Punjabs Rupnagar
Earthquake of magnitude Punjab's Rupnagar
author img

By ETV Bharat Kerala Team

Published : Nov 8, 2023, 7:51 AM IST

പഞ്ചാബ് : പഞ്ചാബിലെ രൂപ്‌നഗറിൽ കഴിഞ്ഞ ദിവസങ്ങളിലായി ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്‌ (Earthquake in Punjab). രാത്രിയിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്‍റെ ആഴം 10 കിലോമീറ്ററാണെന്നും നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. എൻഎസ്‌സി പ്രകാരം ഇന്ന്‌ പുലർച്ചെ 1:13 നാണ് ഭൂചലനം ഉണ്ടായത്.

ഭൂകമ്പം: 3.2, 08-11-2023-ന് സംഭവിച്ചു, 01:13:12 ഐഎസ്‌ടി, ലാറ്റ്: 30.93 & ദൈർഘ്യം: 76.43, ആഴം: 10 കി.മീ., സ്ഥലം: രൂപ്‌നഗർ, പഞ്ചാബ് - എൻഎസ്‌സി എക്‌സിലൂടെ പറഞ്ഞു.

അതേസമയം ജമ്മു കശ്‌മീരിലെ കിഷ്ത്വാറിലും ചൊവ്വാഴ്‌ച (നവംബര്‍ 7) 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. എൻഎസ്‌സി പ്രകാരം വൈകിട്ട് 6.52 നാണ് ഭൂചലനം ഉണ്ടായത്. അയോധ്യയിൽ നിന്ന് 215 കിലോമീറ്റർ വടക്ക് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് എൻസിഎസ് അറിയിച്ചു.

ഭൂകമ്പം: 3.5, നവംബർ 7, 18:52:12 ഐഎസ്‌ടി, ലാറ്റ്: 33.38 എന്‍ & ദൈർഘ്യം: 76.59 ഇ, ആഴം: 10 കി.മീ, പ്രദേശം: കിഷ്ത്വാർ, ജമ്മു കശ്‌മീർ.

നേപ്പാളില്‍ നവംബര്‍ 5 ന്‌ റിക്‌ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. കാഠ്‌മണ്ഡുവിൽ നിന്ന് 169 കിലോമീറ്റർ വടക്ക് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചനലമുണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചിരുന്നു.

നേപ്പാളില്‍ നവംബര്‍ 3 ന്‌ അർധരാത്രിയോടെ റിക്‌ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 157 പേരുടെ ജീവനെടുത്തിരുന്നു. 9,000-ത്തോളം പേർ കൊല്ലപ്പെടുകയും 22,000-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത 2015-ലെ ഭൂകമ്പത്തിന് ശേഷം നേപ്പാളിൽ ഉണ്ടായ ഏറ്റവും വിനാശകരമായ ഭൂകമ്പമാണ് നവംബര്‍ 3 വെള്ളിയാഴ്‌ച രാത്രി 11:47 ന് രേഖപ്പെടുത്തിയത്.

നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ശനിയാഴ്‌ച (നവംബര്‍ 4) 10 കിലോമീറ്റര്‍ ആഴത്തിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 3:40 ന് ജജർകോട്ട് ജില്ലയിലാണ് തുടർച്ചയായ ഭൂചലനങ്ങൾ രേഖപ്പെടുത്തിയത്.

റിക്‌ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയിരുന്ന ഈ ഭൂചലത്തിന്‍റെ പ്രഭവകേന്ദ്രം റമിദണ്ഡ ആയിരുന്നു. നവംബര്‍ 3 ന്‌ രാത്രിയുണ്ടായ ഭൂചലനത്തിന്‍റെ തുടർചലനമായിരുന്നു ഈ ഭൂചലനമെന്നും ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ ഭൂകമ്പ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഹെലികോപ്റ്ററുകൾ വഴി രക്ഷാപ്രവർത്തനം നടത്താൻ സർക്കാർ നേപ്പാൾ ആർമി, സായുധ പൊലീസ് സേന, നേപ്പാളി സെന്‍റിനൽ എന്നിവരെ സജ്ജീകരിച്ചിരുന്നു.

ALSO READ: നേപ്പാളിൽ ശക്തമായ ഭൂചലനം : 129 മരണം, നിരവധി പേർക്ക് പരിക്ക്, സഹായഹസ്‌തവുമായി ഇന്ത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.