ഇംഫാൽ: മണിപ്പൂരിലെ ഉഖ്രുലിൽ ഭൂചലനം. തിങ്കളാഴ്‌ച രാവിലെ 7.48ഓടെയാണ് റിക്‌ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. 70 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
കഴിഞ്ഞ ദിവസം പോർട്ട്ബ്ലെയറിന്‍റെ തെക്ക് ഭാഗത്ത് റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Also Read:അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളെ പ്രോത്സാഹിപ്പിക്കില്ല: പി രാജീവ്