ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ ദോഡയില്‍ ഭൂചലനം. റിക്‌ടര്‍ സ്‌കെയില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഇന്ന് ഉച്ചക്ക് 12.04നാണ് സംഭവം.
33.21 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 75.72 ഡിഗ്രി കിഴക്ക് രേഖാംശത്തിലും 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.