ETV Bharat / bharat

ഡൽഹിയിൽ വായു ഗുണനിലവാരം അപകടകരമായി തുടരുന്നു ; സ്കൂളുകളുടെ ശൈത്യകാല അവധി പുനഃക്രമീകരിച്ചു

author img

By ETV Bharat Kerala Team

Published : Nov 8, 2023, 7:20 PM IST

Early winter break in Delhi schools | ഡൽഹിയിൽ വായുവിന്‍റെ ഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ ശൈത്യകാല അവധി പുനഃക്രമീകരിച്ചു. നവംബർ 9 മുതൽ 18 വരെ ആയിരിക്കും അവധി. സമീപഭാവിയിലൊന്നും ഈ പ്രതികൂല കാലാവസ്ഥയ്‌ക്ക് ശമനമുണ്ടാകില്ലെന്നാണ് ഐ‌എം‌ഒ പ്രവചിക്കുന്നത്.

Winter break in Delhi  Delhi pollution  Delhi pollution news  Delhi schools  Delhi schools vacation  winter break in Delhi schools  Delhi news  ഡൽഹി വാർത്തകൾ  ഡൽഹി വായു മലിനീകരണം  ശൈത്യകാല അവധി  early winter break in delhi schools
early-winter-break-in-delhi-schools-due-to-worsening-air-quality

ന്യൂഡൽഹി : ദേശീയ തലസ്ഥാനത്തെ എല്ലാ സ്‌കൂളുകളുടെയും ഡിസംബറിലെ ശൈത്യകാല അവധി പുനഃക്രമീകരിച്ചു. വായുവിന്‍റെ ഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. അവധി നവംബർ 9 മുതൽ 18 വരെ ആയിരിക്കുമെന്ന് ഡൽഹി വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് ബുധനാഴ്‌ച പുറത്തുവിട്ട സർക്കുലറിൽ പറയുന്നു.

വായുവിന്‍റെ മോശം നിലവാരം കാരണം നേരത്തെ നവംബർ 3 മുതൽ 10 വരെ അവധി പ്രഖ്യാപിച്ചിരുന്നു. മോശം വായുനിലവാരം കാരണം GRAP-IV നടപടികളും നടപ്പിലാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ സമീപഭാവിയിലൊന്നും പ്രതികൂല കാലാവസ്ഥയിൽ നിന്നും ശമനമുണ്ടാകില്ലെന്നാണ് ഐ‌എം‌ഒ പ്രവചിക്കുന്നത്.

ഇത് കാരണം 2023-24 അധ്യയന വർഷത്തിലെ ശൈത്യകാല അവധി മുൻകൂട്ടി നിശ്ചയിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍. അതുവഴി പ്രതികൂല കാലാവസ്ഥയിൽ സ്‌കൂളുകൾ പൂർണമായും അടച്ചിടാനും കുട്ടികൾക്കും അധ്യാപകർക്കും വീട്ടിലിരിക്കാനും കഴിയുമെന്ന് സർക്കുലറിൽ പറയുന്നു. ഇതുപ്രകാരം എല്ലാ സ്‌കൂളുകള്‍ക്കും നവംബർ 9 (നാളെ) മുതൽ നവംബർ 18(ശനി) വരെ ശീതകാല അവധിയായിരിക്കും.

ഡൽഹി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വായുവിന്‍റെ ഗുണനിലവാരം ബുധനാഴ്‌ച രാവിലെ വീണ്ടും ഗുരുതരമായ അവസ്ഥയിലേക്ക് താഴ്ന്നിട്ടുണ്ട്. ദേശീയ തലസ്ഥാനത്തെ വായു മലിനീകരണത്തിന്‍റെ മൂന്നിലൊന്ന് ഭാഗവും അയൽ സംസ്ഥാനങ്ങളിലെ വിളവെടുപ്പിന് ശേഷമുള്ള വൈക്കോൽ കത്തിച്ചതിൽ നിന്നുള്ള പുകയാണെന്നാണ് പറയുന്നത്.

നഗരത്തിലെ വായുഗുണനിലവാര സൂചിക 395 ൽ നിന്നും മോശമായി ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് 421ൽ എത്തി നിൽക്കുന്നു. നേരിയ ഇടിവുണ്ടായിട്ടും, 2.5 പിഎം സാന്ദ്രതയുള്ള സൂക്ഷ്‌മ കണികകളാണ് വായുവിലുള്ളത്. ഇതിന് ശ്വസനവ്യവസ്ഥയിലേക്ക് ആഴത്തിൽ തുളച്ചുകയറാനും ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനും സാധിക്കും. തലസ്ഥാനത്ത് സർക്കാർ നിർദ്ദേശിച്ച സുരക്ഷിത പരിധിയായ 60 മൈക്രോഗ്രാം ക്യുബിക് മീറ്ററിന് 7-8 മടങ്ങ് കവിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിശ്ചയിച്ചിട്ടുള്ള ഒരു ക്യുബിക് മീറ്ററിന് 15 മൈക്രോഗ്രാം എന്ന സുരക്ഷിതമായ പരിധിയുടെ 30 മുതൽ 40 വരെ ഇരട്ടിയാണ് ഇത്. ഇൻഡോ-ഗംഗാ സമതലങ്ങളിലെ പല നഗരങ്ങളിലും അപകടകരമായ നിലയിലാണ് വായുനിലവാരം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അയൽപ്രദേശങ്ങളായ ഗാസിയാബാദ് (382), ഗുരുഗ്രാം (370), നോയിഡ (348), ഗ്രേറ്റർ നോയിഡ (474), ഫരീദാബാദ് (396) എന്നിവിടങ്ങളിലും അപകടകരമായ നിലയില്‍ വായു ഗുണനിലവാരം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.