ന്യൂഡൽഹി: വിദേശകാര്യ മന്ത്രി ഡോ. ജയ്‌ശങ്കർ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസുമായി ചർച്ച നടത്തി. കൊവിഡ് വെല്ലുവിളികൾ, കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹാരങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസുമായി സമഗ്രമായ കൂടിക്കാഴ്‌ചയാണ് നടന്നതെന്നും കൊവിഡ് വാക്‌സിന്‍റെ കൂടുതൽ ഉൽപാദനവും കൃത്യമായ വിതരണവും വാക്സിൻ വിതരണ ശൃംഖലയെ വളർത്തുന്നതിൽ നിർണായകമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
-
A warm & comprehensive meeting with UN Secretary General @antonioguterres.
— Dr. S. Jaishankar (@DrSJaishankar) May 25, 2021 " class="align-text-top noRightClick twitterSection" data="
Discussed the Covid challenge,underlining the importance of finding urgent&effective global vaccine solutions.Critical to ramp up the vaccine supply chain to ensure greater production&fairer distribution pic.twitter.com/fDAwTyNCRt
">A warm & comprehensive meeting with UN Secretary General @antonioguterres.
— Dr. S. Jaishankar (@DrSJaishankar) May 25, 2021
Discussed the Covid challenge,underlining the importance of finding urgent&effective global vaccine solutions.Critical to ramp up the vaccine supply chain to ensure greater production&fairer distribution pic.twitter.com/fDAwTyNCRtA warm & comprehensive meeting with UN Secretary General @antonioguterres.
— Dr. S. Jaishankar (@DrSJaishankar) May 25, 2021
Discussed the Covid challenge,underlining the importance of finding urgent&effective global vaccine solutions.Critical to ramp up the vaccine supply chain to ensure greater production&fairer distribution pic.twitter.com/fDAwTyNCRt
യുഎസിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിലാണ് വിദേശകാര്യമന്ത്രി ജയ്‌ശങ്കർ. ഇന്ത്യ സ്ഥിരാംഗമല്ലാതായിരുന്നതിന് ശേഷമുള്ള ആദ്യത്തെ വ്യക്തിഗത സന്ദർശനമാണിത്. യുഎൻഎസ്‌സി അജണ്ഡയിൽ ഇന്ത്യയുടെ നിലപാട് അറിയിക്കാനുള്ള അവസരമൊരുക്കുന്നതാണ് ഈ സന്ദർശനം.
അന്‍റോണിയോ ഗുട്ടെറസുമായുള്ള കൂടിക്കാഴ്‌ചയിൽ അയൽ രാജ്യങ്ങളുടെ നീക്കങ്ങളെ തുടർന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിളികളും ചർച്ചയായി. പ്രാദേശിക വിഷങ്ങളും അന്താരാഷ്‌ട്ര വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. തീവ്രവാദം, മ്യാൻമറിലെ പട്ടാള ഭരണം ഉൾപ്പെടെയുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. ന്യൂയോർക്കിൽ വച്ച് അംബാസഡർ തിരുമൂർത്തി, യുഎൻ ടീം എന്നിവരുമായി വിദേശകാര്യ മന്ത്രി ചർച്ച നടത്തിയിരുന്നു.
ALSO READ: എസ് ജയശങ്കറിന്‍റെ യുഎസ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; വാക്സിന്‍ സംഭരണം മുഖ്യ അജണ്ട