ETV Bharat / bharat

ഡ്യൂട്ടി ടൈം കഴിഞ്ഞു, ഇനി വിമാനം പറത്തില്ല; അടിയന്തര ലാന്‍ഡിങ്ങിന് പിന്നാലെ എയര്‍ ഇന്ത്യ പൈലറ്റിന്‍റെ പിടിവാശി, വലഞ്ഞത് യാത്രക്കാര്‍ - ഡല്‍ഹി

ലണ്ടനില്‍ നിന്നും ഡല്‍ഹിയിലേക്ക് എത്തിയ എയര്‍ ഇന്ത്യ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തരമായി ജയ്‌പൂരില്‍ ഇറക്കി. പിന്നീട് അനുമതി ലഭിച്ചിട്ടും വിമാനം ഡല്‍ഹിയിലേക്ക് പറത്താന്‍ പൈലറ്റ് വിസമ്മതിച്ചു.

Air India  Air India pilot refused to fly  Jaipur  Delhi  London  ATC  Directorate General of Civil Aviation  DGCA  എയര്‍ ഇന്ത്യ  എയര്‍ ഇന്ത്യ പൈലറ്റ്  വിമാനം പറത്താന്‍ വിസമ്മതിച്ച് പൈലറ്റ്  ജയ്‌പൂര്‍  ഡല്‍ഹി  എയര്‍ ഇന്ത്യ ലണ്ടന്‍ ഡല്‍ഹി
Air India
author img

By

Published : Jun 26, 2023, 2:23 PM IST

ജയ്‌പൂര്‍: എയര്‍ ഇന്ത്യ (Air India) പൈലറ്റിന്‍റെ പിടിവാശിയില്‍ 350ല്‍ അധികം യാത്രക്കാര്‍ വലഞ്ഞത് മണിക്കൂറുകള്‍. ജയ്‌പൂര്‍ (Jaipur) വിമാനത്താവളത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ലണ്ടനില്‍ (London) നിന്നും ഡല്‍ഹിയിലേക്ക് (Delhi) പറന്ന എയര്‍ ഇന്ത്യ A-112 മോശം കാലാവസ്ഥയെ തുടര്‍ന്ന് ജയ്‌പൂരില്‍ അടിയന്തരമായി ഇറക്കേണ്ടി വന്നിരുന്നു.

എന്നാല്‍, പിന്നീട് ഇവിടെ നിന്നും ഡല്‍ഹിയിലേക്ക് വിമാനം പറത്താന്‍ അനുമതി ലഭിച്ചിട്ടും അതിന് പൈലറ്റ് വിസമ്മതിക്കുകയായിരുന്നു. ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിമിതിയും തന്‍റെ ഡ്യൂട്ടി സമയവും ചൂണ്ടിക്കാട്ടി ആയിരുന്നു വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്യാന്‍ സാധിക്കില്ലെന്ന് പൈലറ്റ് വ്യക്തമാക്കിയത്. ഇതോടെ മൂന്ന് മണിക്കൂറോളം നേരം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ ജയ്‌പൂര്‍ വിമാനത്താവളത്തില്‍ തുടരേണ്ടി വന്നു. തുടര്‍ന്ന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി ആയിരുന്നു ഇവര്‍ ജയ്‌പൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയത്.

ഇന്നലെയാണ് (ജൂണ്‍ 25) സംഭവം. ലണ്ടനില്‍ നിന്നും ഡല്‍ഹിയില്‍ പുലര്‍ച്ചെ നാല് മണിക്കാണ് വിമാനം എത്തേണ്ടിയിരുന്നത്. എന്നാല്‍, കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാനം ജയ്‌പൂരിലേക്ക് തിരിച്ചുവിട്ടു.

തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (ATC) വിമാനത്തിന് ഡല്‍ഹിയിലേക്ക് പറക്കാമെന്ന അനുമതി നല്‍കി. ഇതിന് പിന്നാലെയാണ് ഡ്യൂട്ടി സമയം ചൂണ്ടിക്കാട്ടി വിമാനം വീണ്ടും പറത്താന്‍ സാധിക്കില്ലെന്ന് പൈലറ്റ് വ്യക്തമാക്കിയത്.

പിന്നാലെ, ജയ്‌പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരോട് ഡല്‍ഹിയിലേക്ക് എത്താന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ റോഡ് മാര്‍ഗം ഡല്‍ഹിയിലേക്ക് പോയി.

എന്നാല്‍, ഇത് ചെയ്യാന്‍ തയ്യാറാകാത്തവരെ അതേ വിമാനത്തില്‍ തന്നെ ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. മറ്റൊരു പൈലറ്റിനെ പകരക്കാരനായെത്തിച്ച ശേഷമായിരുന്നു വിമാനം ജയ്‌പൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്നത്.

Also Read: Passenger Arrest| പറക്കലിനിടെ വിമാനം റാഞ്ചുമെന്ന് ഫോണില്‍ സംസാരിച്ചു; ക്രൂ അംഗങ്ങള്‍ കേട്ടതോടെ 23 കാരനായ യാത്രക്കാരന്‍ പിടിയില്‍

വിമാനത്തില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരന്‍ ജയ്‌പൂര്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്ന വീഡിയോകള്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ജയ്പൂർ എംപി കേണൽ രാജ്യവർദ്ധൻ റാത്തോഡുമായി ബന്ധപ്പെട്ടിട്ടും ജയ്പൂർ വിമാനത്താവളത്തിൽ സഹായമൊന്നും ലഭിച്ചില്ലെന്ന് യാത്രക്കാരൻ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ 22ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (Directorate General of Civil Aviation - DGCA) ഒരു എയര്‍ ഇന്ത്യ പൈലറ്റിന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഈ മാസം ആദ്യം ചണ്ഡീഗഡില്‍ നിന്നും ലേയിലേക്ക് പറന്ന വിമാനത്തിന്‍റെ കോക്‌പിറ്റിലേക്ക് അനധികൃതമായി ഒരു വ്യക്തിയെ കടത്തിവിട്ടതിനെ തുടര്‍ന്നാണ് പൈലറ്റിനെതിരെ നടപടി സ്വീകരിച്ചത്. ഒരു വര്‍ഷത്തേക്കാണ് ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തത്. ഈ സംഭവത്തില്‍ ഫസ്റ്റ് ഓഫിസറുടെ ലൈസന്‍സ് ഒരു മാസത്തേക്കും സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്.

Also Read : വിമാനത്തില്‍ ബഹളം, അബുദാബിയില്‍ നിന്നെത്തിയ കോട്ടയം സ്വദേശി അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.