മുംബൈ: തന്മയത്വമാർന്ന അഭിനയമികവുകൊണ്ട് മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ച താര പുത്രനാണ് ദുൽഖർ സൽമാന്‍. താരപുത്രന്‍ എന്നതിലുപരി സ്വന്തം കഴിവുകൊണ്ട് കൂടിയാണ് നടന്‍ മോളിവുഡിന്‍റെ അവിഭാജ്യ ഘടകമായത്. ചാലു, കുഞ്ഞിക്ക, ഡിക്യൂ എന്നിങ്ങനെ വ്യത്യസ്‌തമായ പേരുകൾ വിളിച്ചാണ് സ്‌നേഹപൂർവ്വം മലയാളികൾ താരത്തെ സ്വീകരിച്ചത്. 2012ൽ പുറത്തിറങ്ങിയ സെക്കന്‍റ് ഷോയിലൂടെയാണ് സിനിമ ലോകത്തേക്ക് ദുൽഖർ രംഗപ്രവേശനം ചെയ്‌തത്.
ആദ്യ ചിത്രത്തിലൂടെ മോശമല്ലാത്ത പ്രകടനം കാഴ്‌ചവയ്‌ക്കാനും തുടർന്ന് പാന്‍ ഇന്ത്യന്‍ സ്‌റ്റാർ എന്ന ലേബലിൽ എത്താനും ദുൽക്കറിന് അധികസമയം വേണ്ടി വന്നില്ല. കാമുകനായും ജിന്നായും പൊലീസ് വേഷത്തിലെത്തിയും അങ്ങനെ വ്യത്യസ്‌ത കഥാപാത്രങ്ങൾക്കൊണ്ട് പ്രേക്ഷകരെ വിസ്‌മയിപ്പിക്കാന്‍ ദുൽഖറിന് സാധിച്ചു.
പരാജയത്തിന്‍റെ കയ്‌പ്പേറിയ ചിത്രങ്ങൾ താരത്തിന്‍റെ സിനിമ ജീവിതത്തിൽ വളരെ കുറവായിരുന്നു എന്നതും അഭിനന്ദനാർഹമാണ്. പ്രണയവും വിരഹവും എന്നുവേണ്ട വില്ലനിസവും താരത്തിന്‍റെ കൈകളിൽ ഭദ്രമായിരുന്നു. ഭാഷാഭേദമന്യേ ശ്രദ്ധേയമായ അഭിനയമികവുക്കൊണ്ട് ഇന്ത്യന്‍ ചലച്ചിത്ര മേഖലയിൽ നിറം മങ്ങാതെ ഒരുപിടി നല്ല ചിത്രങ്ങൾ താരം സമ്മാനിച്ചിട്ടുണ്ട്.
ഏത് കഥാപാത്രവും അനായാസം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ദുൽഖർ സൽമാന്‍ സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ റൊമാന്‍റിക് ഹീറോ എന്ന പ്രതിച്ഛായയ്ക്കപ്പുറം താന്‍ വളരേണ്ടതുണ്ടെന്നും താന്‍ നേടിയ പക്വത തന്‍റെ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ പ്രതിഫലിക്കട്ടെ എന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറയുകയാണ് താരം.
കഴിഞ്ഞ മാസം 40 വയസ്സുകഴിഞ്ഞ നടന്‍ തന്‍റെ ജീവിതത്തിന്‍റെ അടുത്ത ദശകത്തിൽ ഒരു റൊമാന്‍റിക് ഹീറോ ആയി അതിജീവിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതായും റൊമാന്‍റിക് ഹീറോയ്ക്കപ്പുറം താന്‍ കൂടുതൽ കാര്യങ്ങൾ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു. ഞാനിപ്പോൾ 40ാം വയസ്സിലേക്ക് കടക്കുകയാണ്, ഇതൊരു ചവിട്ടുക്കൊടുക്കാനുളള സമയമാണ്. ഏതെങ്കിലും തരത്തിൽ ഈ കലാരൂപത്തെ പെട്ടിയിലാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ ഭയപ്പെടുത്തുന്നതെന്തും ഞാന്‍ ആഗ്രഹിച്ചിടത്താണുളളതെന്നും ഞാന്‍ എന്നെ തന്നെ തളളിവിടാന്‍ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷങ്ങളിലായി മണിരത്നത്തിന്‍റെ തമിഴിലെ സൂപ്പർഹിറ്റ് ചിത്രമായ ഒകെ കണ്‍മണി, തെലുഗു ചിത്രം സീതാരാമം, ഹിന്ദിയിലെ ദി സോയ ഫാക്‌ടർ തുടങ്ങിയ പ്രണയ ചിത്രങ്ങളിൽ കാമുകനായി നിറഞ്ഞാടാന്‍ ദുൽഖറിന് കഴിഞ്ഞിട്ടുണ്ട്. ദുൽഖറിന്‍റെ പ്രണയ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്.
താരത്തിന്‍റെ പുറത്തിറങ്ങാനുളള അടുത്ത ചിത്രം അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയാണ്. തനിക്ക് ഇതുവരെ ആക്ഷന്‍ ചെയ്യാന്‍ അറിയില്ല. തന്നെ സംബന്ധിച്ച് അത് ബുദ്ധിമുട്ടുളള കാര്യമാണ്. ഈ ചിത്രത്തിൽ നാലോ അഞ്ചോ ഫൈറ്റിങ്ങ് സീനുകൾ ഉണ്ട്. പക്ഷെ ലുക്കിലും സ്വഭാവത്തിലും ആ സോണിൽ ആയിരിക്കുന്നത് ഏറെ രസകരമാണെന്ന് ചിത്രത്തെക്കുറിച്ച് ദുൽഖർ പറഞ്ഞു.
ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടും ആക്ഷന്‍ ഹീറോ എന്ന നിലയിലുമുളള അദ്ദേഹത്തിന്‍റെ പ്രധാന റിലീസാണ് ചിത്രം.
അതേ സമയം ദി ഫാമിലിമാന്‍, ഫർസി എന്നീ ത്രില്ലർ വെബ് സിരീസുകളിലൂടെ പ്രേക്ഷകപ്രീതി നേടിയ രാജ് നിധിമോരും കൃഷ്‌ണ ഡികെയും സംവിധാനം ചെയ്‌ത് നെറ്റ് ഫ്ലിക്‌സിൽ പുറത്തിറങ്ങുന്ന ഗൺസ് & ഗുലാബ്‌സ് പരമ്പരയിലൂടെ ദുൽഖർ തന്‍റെ ആദ്യ സ്‌ട്രീമിങ്ങിൽ അരങ്ങേറ്റം കുറിക്കും.
ഗൺസ് & ഗുലാബ്‌സിലെ അർജുന്‍ എന്ന വേഷം തനിക്ക് ഇഷ്‌ടപ്പെട്ടെന്നും പ്രായമായ ഒരാളുടെ വേഷമാണ് താന്‍ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ കഥാപാത്രത്തിന് ഒരു കുടുംബവും മുതിർന്ന ഒരു മകളുമുണ്ടെന്നും പറയുന്നു. അദ്ദേഹം റൊമാന്‍റിക് ആണ്. സിനിമ ഗാനങ്ങൾ അത്രമേൽ ഇഷ്‌ടപ്പെടുന്ന വ്യക്തിയാണെന്നും ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും പ്രവചനാതീതമാണെന്നും സിരീസിനെ കുറിച്ച് ദുൽഖർ പറഞ്ഞു.
ചിത്രത്തിൽ ട്വിസ്‌റ്റുകൾ ഒരുപാടുണ്ട്. പരമ്പരയുടെ ചിത്രീകരണം ഓർമയുടെ പാതയിലൂടെയുള്ള യാത്രയായിരുന്നു. 1990 ലെ ജീവിതം ഏറ്റവും 'മതിപ്പുളവാക്കുന്ന' കാലമായിരുന്നു. "തൊണ്ണൂറുകളുടെ കാലഘട്ടം ഇപ്പോഴും നമ്മുടെ മനസ്സിൽ പുതുമയുള്ളതാക്കുന്നു. ആ പരിചയം ഷോ ചെയ്യാന്‍ സഹായിച്ചു.
രാജ് & ഡികെ എന്നിവരോടൊപ്പം പ്രവർത്തിക്കാന്‍ കഴിഞ്ഞതും അവർ ഷോ ഓഫർ ചെയ്‌തപ്പോൾ അത് തനിക്ക് ഒരു തൽക്ഷണമായിരുന്നുവെന്നും ദുൽഖർ പറഞ്ഞു. രാജ് & ഡികെയുടെ പ്രവർത്തികളും അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും എനിക്ക് ഇഷ്‌ടമാണെന്നും ഒരു നടനെന്ന നിലയിൽ ഈ സിരീസിനെക്കുറിച്ച് ജിജ്ഞാസ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൺസ് & ഗുലാബ്‌സ്" എന്ന ചിത്രത്തിൽ ടിജെ ഭാനു, ശ്രേയ ധന്വന്തരി, പൂജ എ ഗോർ, അന്തരിച്ച സതീഷ് കൗശിക് എന്നിവരും ഉണ്ട്. പരമ്പര ഈ മാസം 18ന് നെറ്റ് ഫ്ലിക്‌സിൽ പുറത്തിറങ്ങും.