ETV Bharat / bharat

ഒഡീഷയിലെ അഞ്ച് ജില്ലകളില്‍ വാക്സിനേഷന്‍ നിര്‍ത്തി - ഒഡീഷ കൊവിഡ് വാര്‍ത്ത

ബൗദ്, സംബാല്‍പൂര്‍, ഝാര്‍സുഗുഡ, സുവര്‍ണാപൂര്‍, കോരപട്ട് ജില്ലകളിലാണ് വാക്സിനേഷന്‍ നിര്‍ത്തിയത്.

Due to Vaccine shortage 5 district vaccination drive stop in odisha  ഒഡീഷ  ഒഡീഷ കൊവിഡ് വാര്‍ത്ത  odisha covid news
ഒഡീഷയിലെ അഞ്ച് ജില്ലകളില്‍ വാക്സിനേഷന്‍ നിര്‍ത്തി
author img

By

Published : Apr 30, 2021, 12:17 PM IST

ഭുവനേശ്വര്‍: വാക്സിന്‍ ക്ഷാമത്തേത്തുടര്‍ന്ന് ഒഡീഷയിലെ അഞ്ച് ജില്ലകളില്‍ വാക്സിനേഷന്‍ നടപടികള്‍ നിര്‍ത്തിവച്ചു. ബൗദ്, സംബാല്‍പൂര്‍, ഝാര്‍സുഗുഡ, സുവര്‍ണാപൂര്‍, കോരപട്ട് ജില്ലകളിലാണ് വാക്സിനേഷന്‍ നിര്‍ത്തിയത്. രണ്ടാം ഡോസ് വിതരണത്തിന് 6.3 ലക്ഷം കൊവീഷീല്‍ഡ് ഡോസുകള്‍ ആവശ്യമുള്ളിടത്ത് നിലവില്‍ 1.1 ലക്ഷം ഡോസുകള്‍ മാത്രമാണ് സംസ്ഥാനത്ത് ബാക്കിയുള്ളത്.

18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്ന മൂന്നാംഘട്ട വാക്സിനേഷന്‍ യജ്ഞം തുടങ്ങുന്നതിലും സംസ്ഥാനത്ത് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. വാക്സിന്‍ എപ്പോള്‍ എത്തുമെന്നതടക്കമുള്ള കാര്യങ്ങളില്‍ വാക്സിന്‍ കമ്പനികള്‍ ഇത് വരെ വ്യക്തത വരുത്തിയിട്ടില്ല. 61,000ത്തില്‍ അധികം രോഗികളാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.