ബെംഗളുരു: ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് മദ്യപാനിയായ ഭർത്താവ്. ധാർവാഡിലെ അമ്മാൻബവി ഗ്രാമത്തിലാണ് സംഭവം. ഗീതയും ഭർത്താവ് ഉമേഷും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതേത്തുടർന്ന് ഗീത തന്‍റെ മാതാവിനൊപ്പമായിരുന്നു താമസം.
സംഭവ ദിവസം മദ്യപിച്ച് ഉമേഷ് ഗീതയുടെ വീട്ടിലെത്തുകയും ഗീതയെ ആക്രമിക്കുകയുമായിരുന്നു. ഇതിനുശേഷം ഇയാൾ ഭാര്യ മാതാവിനെയും ഉപദ്രവിച്ചു. ഗീത ഇപ്പോൾ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഉമേഷ് ഒളിവിലാണ്.
Also read: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിശാപാർട്ടി; 37 പേർ അറസ്റ്റിൽ