ETV Bharat / bharat

പരസ്യ മദ്യപാനം ചോദ്യം ചെയ്‌ത പൊലീസിന് മർദനം; നഗരമധ്യത്തിൽ യുവതിയുടെ പരാക്രമം വൈറൽ - വിശാഖപട്ടണം വൈറൽ വീഡിയോ

വിശാഖപട്ടണം ബീച്ച് റോഡിൽ പരസ്യ മദ്യപാനം ചോദ്യം ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥരെയാണ് യുവതി മർദിച്ചത്.

Drunk woman held for assaulting cops in  മദ്യപിച്ച് പൊലീസുകാരെ മർദിച്ച പ്രതി പിടിയിൽ  വിശാഖപട്ടണം ബീച്ച് റോഡ്  വൈറൽ വീഡിയോ  മദ്യപിച്ച് ലക്കുകെട്ട് യുവതി  Drunk woman in Visakhapatnam  പരസ്യ മദ്യപാനം ചോദ്യം ചെയ്‌ത പൊലീസിന് മർദനം  നഗരമധ്യത്തിൽ യുവതിയുടെ പരാക്രമം വൈറൽ  ഓൾഡ് ഡയറി ഫാം  മദ്യപിച്ച് യുവതി  വിശാഖപട്ടണം വൈറൽ വീഡിയോ  Visakhapatnam viral video
നഗരമധ്യത്തിൽ യുവതിയുടെ പരാക്രമം വൈറൽ
author img

By

Published : Dec 16, 2022, 6:06 PM IST

നഗരമധ്യത്തിൽ യുവതിയുടെ പരാക്രമം വൈറൽ

വിശാഖപട്ടണം(ആന്ധ്രാപ്രദേശ്): അമിതമായി മദ്യപിച്ച് പൊലീസ് ഉദ്യോഗസ്ഥരെയടക്കം മർദിച്ച യുവതി പിടിയിൽ. വിശാഖപട്ടണം ബീച്ച് റോഡിലാണ് സംഭവം. നഗരത്തിലെ ഓൾഡ് ഡയറി ഫാം പ്രദേശത്ത് താമസിക്കുന്ന അമ്മു എന്ന എം. ശ്രീലതയാണ്(24) പിടിയിലായത്. പരസ്യമായി മദ്യപിക്കുന്നത് കണ്ട് ചോദ്യം ചെയ്‌ത പൊലീസുകാരെ ഇവർ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബീച്ച് റോഡിൽ വൈഎംസിഎയ്ക്ക് സമീപം രാത്രി പതിനൊന്നരയോടെയാണ് യുവതി പരസ്യമായി മദ്യപിക്കുന്നത് ശ്രദ്ധയിൽ പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബ്രീത്ത് അനലൈസർ പരിശോധനയിൽ യുവതി അമിതമായി മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് ഇത് ചോദ്യം ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥരെ യുവതി അസഭ്യം പറയുകയും എഎസ്‌ഐ സത്യനാരായണയെ ചവിട്ടുകയും ചെയ്‌തു.

ഇതോടെ സംഭവസ്ഥലത്ത് ജനങ്ങൾ തടിച്ചുകൂടി. ഇതിനിടെ പ്രശ്‌നത്തിൽ ഇടപെടാൻ ശ്രമിച്ച ഗോവിന്ദ് എന്നയാളെ യുവതി ബിയർ കുപ്പി കൊണ്ട് അടിക്കുകയും ചെയ്‌തു. ഒടുവിൽ സ്ഥിതിഗതികൾ വഷളായതോടെ വനിത പൊലീസിനെ വിളിച്ചു വരുത്തി യുവതിയെ വീട്ടിൽ എത്തിക്കുകയായിരുന്നു. ശേഷം ഇന്ന് പുലർച്ചെയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദനം, അസഭ്യം പറയൽ, പൊതുസ്ഥലത്തെ മദ്യപാനം എന്നിവ ഉൾപ്പെടുത്തി വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് സർക്കിൾ ഇൻസ്‌പെക്‌ടർ കൊരട രാമറാവു പറഞ്ഞു. അതേസമയം യുവതി കഞ്ചാവ് പോലുള്ള ലഹരി വസ്‌തുക്കൾ ഉപയോഗിച്ചായി സംശയമുണ്ടെന്നും ഇക്കാര്യവും പരിശോധിക്കുമെന്നും പൊലീസ് വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.