അമൃത്‌സര്‍: അമൃത്‌സറിലെ ചമ്രങ് റോഡില്‍ യുവാക്കള്‍ സംഘം ചേര്‍ന്ന് കാലില്‍ മയക്കുമരുന്ന് കുത്തിവയ്‌ക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി പഞ്ചാബ് സര്‍ക്കാര്‍ വലിയ വാഗ്‌ദാനങ്ങള്‍ നല്‍കുന്നതിനിടെയാണ് പൊതു ഇടത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യം പുറത്തു വരുന്നത്. ചമ്രങ് റോഡ്, ടാർൺ തരൺ റോഡ്, മഖ്ബുൽപുര എന്നിവിടങ്ങളില്‍ പൊലീസ് കർശനമായി കാവൽ ഏർപ്പെടുത്തുകയും നടപടിയെടുക്കുകയും ചെയ്‌തിരുന്നു.
ഇതൊന്നും വകവയ്‌ക്കാതെയാണ് യുവാക്കളുടെ ഈ പ്രവൃത്തി. പഞ്ചാബിൽ എഎപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മയക്കുമരുന്ന് ആസക്തി സംസ്ഥാനത്ത് കുറയ്‌ക്കാന്‍ സാധിച്ചു എന്ന അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും പഞ്ചാബിൽ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.