ETV Bharat / bharat

ഐഎഎസ് നിയമനങ്ങളിലെ ഭേദ​ഗതി: 'ഫെഡറലിസത്തെ ദുർബലപ്പെടുത്തും', പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി

അഖിലേന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ സ്ഥലം മാറ്റാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതാണ് ഭേദഗതി‌

amendments to ias cadre deputation rules latest മുഖ്യമന്ത്രി ഐഎഎസ് ​മോദി കത്ത് പിണറായി പ്രധാനമന്ത്രി കത്ത് സിവിൽ സർവീസ് ഉദ്യോ​ഗസ്ഥർ നിയമനം ഭേദ​ഗതി മുഖ്യമന്ത്രി ഐഎഎസ് മോദി കത്ത് civil service deputation rules change ias officers central posting pinarayi vijayan letter to pm
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കയച്ച കത്തിന്റെ പകർപ്പ്
author img

By

Published : Jan 23, 2022, 7:33 PM IST

Updated : Jan 23, 2022, 7:44 PM IST

തിരുവനന്തപുരം: ഐഎഎസ് (കേഡർ) ഡെപ്യൂട്ടേഷൻ ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്‍റെ അതൃപതി അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. അഖിലേന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ സ്ഥലം മാറ്റാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതാണ് ഭേദഗതി‌.

amendments to ias cadre deputation rules latest മുഖ്യമന്ത്രി ഐഎഎസ് ​മോദി കത്ത് പിണറായി പ്രധാനമന്ത്രി കത്ത് സിവിൽ സർവീസ് ഉദ്യോ​ഗസ്ഥർ നിയമനം ഭേദ​ഗതി മുഖ്യമന്ത്രി ഐഎഎസ് മോദി കത്ത് civil service deputation rules change ias officers central posting pinarayi vijayan letter to pm
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കയച്ച കത്തിന്റെ പകർപ്പ്

നിലവിലെ ഡെപ്യൂട്ടേഷൻ ചട്ടങ്ങൾ കേന്ദ്ര സർക്കാരിന് അനുകൂലമാണെന്നും കൂടുതൽ ഭേദ​ഗതി കൊണ്ടുവരുന്നത് കോപ്പറേറ്റിവ് ഫെഡറലിസത്തിന്‍റെ വേരുകളെ തന്നെ ദുർബലപ്പെടുത്തുമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭേദ​ഗതി അഖിലേന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ ഭീതി ജനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഓൾ ഇന്ത്യ സർവീസസ് ഡെപ്യൂട്ടേഷൻ ചട്ടങ്ങളിലെ നിർദ്ദിഷ്ട ഭേദഗതികൾ സംസ്ഥാന സർക്കാരിന്‍റെ നയങ്ങൾ നടപ്പിലാക്കാൻ സിവിൽ സർവീസ് ഉദ്യോ​ഗസ്ഥർക്കിടയിൽ ഭീതിയും മടിയും സൃഷടിക്കും,' മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. നിർദിഷ്ട ഭേദഗതികൾ ഒഴിവാക്കണമെന്നാണ് കേരള സർക്കാരിന്‍റെ അഭിപ്രായമെന്നും പിണറായി വ്യക്തമാക്കി.

Also read: ദിലീപിന്‍റെ ജാമ്യത്തിൽ ഇടപെട്ടിട്ടില്ല; വിശദീകരണവുമായി നെയ്യാറ്റിൻകര രൂപത

രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനമനുസരിച്ച് സംസ്ഥാന സർക്കാരുകൾ കേന്ദ്ര സർക്കാരിന് തുല്യമാണ്. കാരണം അവ രണ്ടും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവയാണ്. എന്നിരുന്നാലും ഭരണഘടനയിലെ അധികാര വിഭജനം കേന്ദ്രത്തിന് വിശാലമായ വിഷയങ്ങളിൽ കൂടുതൽ അധികാരം നൽകുന്നു.

ഊർജസ്വലമായ ജനാധിപത്യ, ഫെഡറൽ രാഷ്ട്രീയത്തിൽ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളുമുള്ള കക്ഷികൾക്ക് ഭരിക്കാൻ സാധിക്കും. അതേസമയം തന്നെ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാണ് ഈ സർക്കാരുകളെല്ലാം പ്രവർത്തിക്കുന്നതെന്നും പിണറായി വിജയൻ പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടികാട്ടി.

Last Updated : Jan 23, 2022, 7:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.