ന്യൂഡൽഹി: രാജ്യത്തെ ദേശീയപാത പദ്ധതികളുടെ പ്രവര്‍ത്തി നടക്കുമ്പോള്‍ പ്രതിമാസ ഡ്രോണ്‍ സര്‍വേ നിര്‍ബന്ധമാക്കി ഇന്ത്യന്‍ ദേശീയ പാത അധികൃതര്‍ (എൻ.എച്ച്.എ.ഐ). പാതകളുടെ നിര്‍മാണത്തിന്‍റെ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായാണ് ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതെന്ന് എൻ.എച്ച്.എ.ഐ അറിയിച്ചു.
ദേശീയ പാതകളുടെ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്ന കരാറുകാരുടെയും മറ്റു ഉത്തരവാദിത്തപ്പെട്ട ചുമതലയുള്ളവരുടെയും സാന്നിധ്യത്തിലാണ് ഡ്രോൺ വീഡിയോ റെക്കോർഡിങ് നടത്തേണ്ടത്. ഈ വീഡിയോകൾ എന്‍.എച്ച്.എ.ഐയുടെ പോർട്ടലായ 'ഡാറ്റ ലേയ്ക്ക്' എന്ന വെബ്സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുകയുമാണ് വേണ്ടത്. നിര്‍മാണവുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളാണ് ദൃശ്യങ്ങളാക്കി അയക്കേണ്ടതെന്നും അധികൃതര്‍ അറിച്ചു.
ALSO READ: പഞ്ചാബിൽ ഗുരു നാനാക്ക് സ്റ്റേഡിയം തുറക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികളുടെ പ്രതിഷേധം