ന്യൂഡല്‍ഹി: 2021ന്‍റെ പകുതിയോടെ ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനിലും ഡ്രൈവറില്ലാ ട്രെയിനുകള്‍ ഓടിതുടങ്ങും. ഡല്‍ഹി മെട്രോ റെയിൽ കോർപ്പറേഷന്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി മെട്രോയുടെ മറ്റൊരു പ്രധാന ഇടനാഴിയായ 37 കിലോമീറ്റർ നീളമുള്ള മജന്ത ലൈനിൽ (ജനക്പുരി വെസ്റ്റ് - ബൊട്ടാണിക്കൽ ഗാർഡൻ) ഡ്രൈവറില്ലാ ട്രെയിനുകള്‍ ഓടിത്തുടങ്ങിയ ശേഷം 59 കിലോമീറ്റർ നീളമുള്ള പിങ്ക് ലൈനിനും (മജ്‌ലിസ് പാർക്ക് - ശിവ് വിഹാർ) 2021 പകുതിയോടെ ഡ്രൈവറില്ലാ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് ഡിഎംആർസി ട്വീറ്റ് ചെയ്തത്. ഡല്‍ഹി മെട്രോയിലെ മജന്ത ലൈനിൽ ഇന്ത്യയുടെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിൻ പ്രവർത്തനങ്ങൾ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 11 ഇടനാഴികളിലായി (നോയിഡ-ഗ്രേറ്റർ നോയിഡ ഉൾപ്പെടെ) 285 സ്റ്റേഷനുകളുള്ള 390 കിലോമീറ്റർ ദൂരത്തിലാണ് ഡല്‍ഹി മെട്രോ നിലവിൽ പ്രവർത്തിക്കുന്നത്.
ഡല്‍ഹി മെട്രോയില്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍ ഈ വര്‍ഷം - ഡ്രൈവറില്ലാ ട്രെയിനുകള്‍
2021ന്‍റെ പകുതിയോടെ ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനിലും ഡ്രൈവറില്ലാ ട്രെയിനുകള്‍ ഓടിതുടങ്ങുമെന്ന് ഡല്‍ഹി മെട്രോ റെയിൽ കോർപ്പറേഷന്‍.