ETV Bharat / bharat

വിമാനത്താവളത്തില്‍ പിടിച്ചത് 80 കോടിയുടെ കൊക്കെയ്‌ന്‍ - വന്‍ മയക്കുമരുന്ന് വേട്ട

പിടിയിലായത് ടാന്‍സാനിയക്കാരായ ഒരു പുരുഷനും സ്ത്രീയും

DRI seizes Cocaine international passengers at Hyderabad Airport
വിമാനത്താവളത്തില്‍ പിടിച്ചത് 80 കോടിയുടെ കൊക്കെയ്‌ന്‍
author img

By

Published : May 2, 2022, 10:24 PM IST

ഹൈദരാബാദ് : ആഗോള മാര്‍ക്കറ്റില്‍ 80 കോടി വിലവരുന്ന കൊക്കെയ്‌നുമായി രണ്ട് വിദേശ പൗരന്മാര്‍ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. കേപ് ടൗണിൽ നിന്ന് ബിസിനസ് വിസയിൽ ദുബായ് വഴി ഹൈദരാബാദിലേക്ക് വന്നവരാണ് അറസ്റ്റിലായവര്‍. ടാന്‍സാനിയക്കാരായ ഒരു പുരുഷനും സ്ത്രീയുമാണ് പിടിയിലായത്.

സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചത്. ഇരുവരും നാല് കിലോ വീതമാണ് കടത്തിയത്. അതിനിടെ രാജ്യത്ത് വിമാന ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചതോടെ മയക്കുമരുന്ന് കടത്ത് കൂടിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കസ്റ്റംസ് അധികൃതര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി പേരെയാണ് അടുത്ത കാലത്തായി പിടികൂടിയത്.

Also Read: ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട : പിടികൂടിയത് 2500 കോടി രൂപ മൂല്യമുള്ള 250 കിലോ ഹെറോയിൻ

പെട്ടന്ന് കാണാന്‍ കഴിയാത്ത രീതിയില്‍ ഒളിപ്പിച്ചാണ് പലരും മയക്കുമരുന്ന് കടത്തുന്നത്. മിക്കവരും മയക്കുമരുന്ന് ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും അല്ലാതെയും ശരീരത്തില്‍ ഒളിപ്പിച്ചുമാണ് മയക്കുമരുന്ന് കടത്തുന്നത്. 2022 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മുംബൈയിൽ നിന്ന് ഇത്തരത്തില്‍ 2.42 കിലോ മയക്കുമരുന്നാണ് പിടികൂടിയത്.

1.15 കിലോ കൊക്കെയ്ൻ ഹൈദരാബാദിൽ നിന്നും പിടികൂടിയിരുന്നു. മറ്റൊരു കേസിൽ ബെംഗളൂരുവിൽ ഒരു കിലോ കൊക്കെയ്‌നും പിടികൂടി. 2021 ജനുവരിക്ക് ശേഷം രാജ്യത്തുടനീളം 3500 കോടിയുടെ കൊക്കെയ്‌നാണ് പിടികൂടിയത്. തൂത്തുക്കുടി തുറമുഖത്ത് കണ്ടെയ്‌നറില്‍ നിന്നും 303 കിലോയും പിടികൂടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.