ETV Bharat / bharat

അശ്ലീല ദൃശ്യങ്ങള്‍ക്ക് പകരം പാകിസ്ഥാനി യുവതിക്ക് പ്രതിരോധ രഹസ്യവിവരങ്ങൾ കൈമാറി; ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിയില്‍ - ഇന്‍റഗ്രേറ്റഡ് ടെസ്‌റ്റ് റെയിഞ്ചിലെ

പാകിസ്ഥാനി യുവതിയെ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ക്ക് അയച്ചുനല്‍കിയുള്ള ഹണി ട്രാപ്പില്‍ കുരുങ്ങി പ്രതിരോധ രഹസ്യവിവരങ്ങൾ കൈമാറിയ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിആര്‍ഡിഒയുടെ സാങ്കേതിക വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പൊലീസ് പിടിയില്‍

DRDO Senior Officer arrested for espionage charge  Officer arrested for espionage charges  DRDO Senior Officer arrested  Senior Technical Officer in DRDO  sharing Defence Information to Pak woman  അശ്ലീല ദൃശ്യങ്ങള്‍ക്ക് പകരം  പാകിസ്ഥാനി യുവതിക്ക് പ്രതിരോധ രഹസ്യവിവരങ്ങൾ  പ്രതിരോധ രഹസ്യവിവരങ്ങൾ കൈമാറി  ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍  ഡിആര്‍ഡിഒ  പാകിസ്ഥാനി യുവതി  ഹണി ട്രാപ്പില്‍ കുരുങ്ങി പ്രതിരോധ രഹസ്യവിവരങ്ങൾ  പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിആര്‍ഡിഒ  പ്രതിരോധ മന്ത്രാലയം  ഉദ്യോഗസ്ഥന്‍ പൊലീസ് പിടിയില്‍  പൊലീസ്  ഇന്‍റഗ്രേറ്റഡ് ടെസ്‌റ്റ് റെയിഞ്ചിലെ  ഇന്‍റഗ്രേറ്റഡ് ടെസ്‌റ്റ് റെയിഞ്ച്
അശ്ലീല ദൃശ്യങ്ങള്‍ക്ക് പകരം പാകിസ്ഥാനി യുവതിക്ക് പ്രതിരോധ രഹസ്യവിവരങ്ങൾ കൈമാറി
author img

By

Published : Feb 24, 2023, 6:11 PM IST

ബാലസോര്‍ (ഒഡിഷ): ചാരവൃത്തി ആരോപണത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിയില്‍. ബാലസോർ ജില്ലയിലെ ചണ്ഡിപൂരിലുള്ള ഡിആര്‍ഡിഒയുടെ ഇന്‍റഗ്രേറ്റഡ് ടെസ്‌റ്റ് റെയിഞ്ചിലെ സാങ്കേതിക വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പിടിയിലായതെന്ന് ഈസ്‌റ്റേൺ റേഞ്ച് ഐജി ഹിമാൻസു ലാൽ അറിയിച്ചു. ഇന്‍റഗ്രേറ്റഡ് ടെസ്‌റ്റ് റെയിഞ്ചില്‍ നിന്നുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ലഭിക്കാന്‍ നഗ്നചിത്രങ്ങളും വീഡിയോകളും അയച്ച് പാകിസ്ഥാനി യുവതി ഇയാളെ ഹണിട്രാപ്പില്‍ കുരുക്കുകയായിരുന്നുവെന്ന് ഐജി ഹിമാൻസു ലാൽ മാധ്യമങ്ങളെ അറിയിച്ചു.

സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ: പ്രതിക്ക് വര്‍ഷങ്ങളായി പാകിസ്ഥാനി യുവതിയുമായി ബന്ധമുണ്ടായിരുന്നു. അയച്ചുകിട്ടിയ അശ്ലീല ഫോട്ടോകൾക്കും വീഡിയോകൾക്കും പകരമായി അറസ്‌റ്റിലായ ഉദ്യോഗസ്ഥന്‍ പ്രതിരോധ മന്ത്രാലയത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാകിസ്ഥാൻ വനിത ഏജന്‍റുമായി പങ്കിടുകയായിരുന്നു. പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്നാണ് ഹണി ട്രാപ്പിങ് ഓപ്പറേഷൻ നടത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. ഇന്ത്യൻ എഞ്ചിനീയർമാരില്‍ നിന്നും മുതിർന്ന ഉദ്യോഗസ്ഥരില്‍ നിന്നും രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി യുവതികളെ ഉപയോഗിച്ച് ഇത്തരം ഹണി ട്രാപ്പിങ് ഓപറേഷനുകള്‍ നടക്കുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

പിടിവീണത് ഇങ്ങനെ: പാകിസ്ഥാനി ഏജന്‍റിന്‍റെ വാട്‌സാപ്പ് സംഭാഷണത്തിനും അശ്ലീല ദൃശ്യങ്ങളുടെ കൈമാറ്റത്തിനും പകരമായി മിസൈൽ പരീക്ഷണവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യവിവരങ്ങൾ കൈമാറി എന്ന ചണ്ഡിപൂര്‍ പൊലീസ് സ്‌റ്റേഷനിലെ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ചന്ദ്രശേഖര്‍ മൊഹന്തിയുടെ പരാതിയിലാണ് ഉദ്യോഗസ്ഥന്‍ പിടിയിലാകുന്നത്. റാവൽപിണ്ടിയിൽ നിന്ന് പ്രവർത്തിക്കുന്ന ഏജന്‍റുമായി ഉദ്യോഗസ്ഥൻ ഒരു വർഷത്തിലേറെയായി ബന്ധപ്പെട്ടിരുന്നതായും പരാതിയില്‍ അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്ന് പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120എ, 120ബി, 31വകുപ്പുകളും ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്‌ടിലെ 3, 4, 5 വകുപ്പുകൾ ചുമത്തിയുമാണ് ചണ്ഡിപൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. മാത്രമല്ല ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത ശേഷം കേസിൽ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണവും പുരോഗമിക്കുകയാണ്.

ആദ്യമല്ല ഈ 'ചോര്‍ച്ച': അതേസമയം ഇതാദ്യമായല്ല ഇന്‍റഗ്രേറ്റഡ് ടെസ്‌റ്റ് റെയിഞ്ചില്‍ നിന്നും ഡാറ്റകള്‍ ചോരുന്നത്. ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ പാകിസ്ഥാന്‍റെ ഐഎസ്ഐ എന്ന് സംശയിക്കുന്ന വിദേശ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇന്‍റഗ്രേറ്റഡ് ടെസ്‌റ്റ് റെയിഞ്ചിലെ അഞ്ച് കരാർ തൊഴിലാളികളെയും അസ്‌റ്റ് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.