മുംബൈ : പാക് ഏജന്‍റിന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ ശാസ്‌ത്രജ്ഞന്‍ അറസ്റ്റില്‍. ഡിആര്‍ഡിഒയുടെ പൂനെ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രദീപ് കുല്‍ക്കറാണ് ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡിന്‍റെ പിടിയിലായത്. രാജ്യത്തെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പാകിസ്ഥാന് ഇദ്ദേഹം ചോര്‍ത്തി എന്നാണ് എടിഎസിന്‍റെ കണ്ടെത്തല്‍.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി പ്രവര്‍ത്തകരുമായി പ്രദീപ് വാട്‌സ്‌ആപ്പ് കോളുകളിലൂടെ ബന്ധപ്പെട്ടിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. ഒഫീഷ്യല്‍ സീക്രട്ട് ആക്‌ട് പ്രകാരം മുംബൈ എടിഎസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉത്തരവാദിത്വമുള്ള സ്ഥാനത്ത് ഇരുന്ന് പ്രദീപ് കുല്‍ക്കര്‍ തന്‍റെ പദവി ദുരുപയോഗം ചെയ്‌തുവെന്ന് എടിഎസ് പ്രസ്‌താവനയില്‍ പറയുന്നു.
രാജ്യത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പാകിസ്ഥാനിലെത്തിയാല്‍ അത് ഇന്ത്യയുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എടിഎസ് വ്യക്തമാക്കി.