ബെംഗളൂരു: 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കുമെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. 45 വയസിന് മുകളിലുള്ള 70 ശതമാനം പേര്‍ക്ക് കൂടി സംസ്ഥാനത്ത് രണ്ടാമത് ഡോസ് വാക്സിന്‍ നല്‍കാനുണ്ട്. അവര്‍ക്ക് നല്‍കിയ ശേഷം ബാക്കി വാക്സിന്‍ മറ്റ് അവശ്യം വേണ്ടവര്‍ക്ക് കൂടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കൊവിഷീല്‍ഡും കൊവാക്സിനും നിശ്ചിത ഡോസ് മാത്രമാണ് അവശേഷിക്കുന്നത്. അതേസമയം, രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്ന 45 വയസിന് മുകളിലുള്ളവര്‍ക്ക് കൊവാക്സിൻ ആണ് നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Also read……മൂന്നാംഘട്ട വാക്സിനേഷൻ സുഗമമാക്കും: കര്‍ണാടക ആരോഗ്യമന്ത്രി
ആവശ്യമുള്ളത്ര വാക്സിന്‍ സംസ്ഥനത്തിന് ലഭിക്കാത്തതിനാല്‍ പതിനെട്ട് വയസിനും 44 വയസിനുമിടയിലുള്ളവര്‍ക്ക് വാക്സിന്‍ ഇപ്പോള്‍ നല്‍കാനാവില്ലെന്ന് ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മെയ് ഒന്ന് മുതല്‍ മൂന്നാംഘട്ട വാക്സിനേഷന്‍ ആരംഭിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.