ETV Bharat / bharat

രാജ്യത്തെ ആഭ്യന്തര വ്യോമയാന യാത്രികരിൽ വർധനവ് - ആഭ്യന്തര വ്യോമയാന യാത്രികരിൽ വർധനവ്

സ്‌പൈസ് ജെറ്റിലെ യാത്രക്കാരുടെ എണ്ണത്തിലാണ് വലിയ വർധനവ് സംഭവിച്ചിരിക്കുന്നത്. ഒക്‌ടോബറിൽ 74 ശതമാനം ലോഡ് ഫാക്‌ടർ സ്‌പൈസ് ജെറ്റിനുണ്ട്.

DGCA latest news  air passenger traffic india  India's domestic air passenger traffic rise by 33.67% MoM in October  domestic air passenger traffic rise india  ആഭ്യന്തര വ്യോമയാന യാത്രികർ  ആഭ്യന്തര വിമാന യാത്രക്കാർ  ആഭ്യന്തര വ്യോമയാന യാത്രികരിൽ വർധനവ്  ഡിജിസിഎ പുതിയ വാർത്തകൾ
passenger
author img

By

Published : Nov 19, 2020, 7:23 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. ഒക്‌ടോബറിലെ കണക്കനുസരിച്ച് യാത്രികരുടെ എണ്ണത്തിൽ 33.67 ശതമാനമാണ് വളർച്ച. കഴിഞ്ഞ മാസം 52.71 ലക്ഷം യാത്രക്കാർ ഇന്ത്യൻ എയർലൈനുകൾ യാത്ര ചെയ്‌തുവെന്നാണ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ (ഡിജിസിഎ) കണക്ക്. സെപ്‌റ്റംബർ മാസത്തെ അപേക്ഷിച്ച് ഉയർന്ന നിരക്കാണിത്. 39.43 ലക്ഷം യാത്രികരായിരുന്നു സെപ്‌റ്റംബറിൽ ആഭ്യന്തര സർവീസുകൾ നടത്തിയത്.

സ്‌പൈസ് ജെറ്റിലെ യാത്രക്കാരുടെ എണ്ണത്തിലാണ് വലിയ വർധനവ് സംഭവിച്ചിരിക്കുന്നത്. ഒക്‌ടോബറിൽ 74 ശതമാനം ലോഡ് ഫാക്‌ടർ സ്‌പൈസ് ജെറ്റിനുണ്ട്. ഇൻഡിഗോയ്ക്ക് 68.2 ശതമാനവും വിസ്റ്റാരയിൽ 65.2 ശതമാനവും യാത്രക്കാർ സഞ്ചരിച്ചു. എയർ ഇന്ത്യയുടെ പാസഞ്ചർ ലോഡ് 62.1 ശതമാനമാണ്. എയർലൈനുകൾക്കിടയിൽ ഇൻഡിഗോയ്ക്കാണ് ഏറ്റവും ഉയർന്ന മാർക്കറ്റ് ഷെയറുള്ളത്.

ഡി‌ജി‌സി‌എയുടെ കണക്കനുസരിച്ച് ജനുവരി - ഒക്ടോബർ കാലയളവിൽ 4.93 കോടി യാത്രക്കാരെ ആഭ്യന്തര വിമാനക്കമ്പനികൾ കടത്തിവിട്ടു. കഴിഞ്ഞ വർഷത്തേക്കാൾ 58.3 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. നവംബർ 11ന് സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക നിർദേശ പ്രകാരം വിമാനങ്ങൾക്ക് അവയുടെ 70 ശതമാനം സീറ്റുകൾ യാത്രക്കാർക്ക് അനുവദിക്കാം. സെപ്‌റ്റംബറിൽ ഇത് 60 ശതമാനമായിരുന്നു. വൈറസ് വ്യാപനത്തെ തുടന്നുണ്ടായ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25നാണ് രാജ്യത്ത് ആഭ്യന്തര യാത്ര സർവീസുകൾ പുനരാരംഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.