റായ്‌പൂര്‍: അമ്മ ഉപേക്ഷിച്ച നവജാത ശിശുവിനെ തന്‍റെ കുഞ്ഞുങ്ങള്‍ക്കൊപ്പം ചേര്‍ത്തുപിടിച്ചൊരു നായ. ഛത്തീസ്‌ഗഡിലെ മുന്‍ഗേലിയിലാണ് ഈ അപൂര്‍വ സംഭവം. നാല് കുഞ്ഞുങ്ങളാണ് നായയ്‌ക്കുള്ളത്. ഇവയ്‌ക്കൊപ്പം തെരുവില്‍ വൈക്കോല്‍ കൂട്ടിയിട്ട ഇടത്താണ് നവജാത ശിശുവായ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്.
ALSO READ | ആധാറുമായി വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്ന ബില്‍ പാസാക്കി രാജ്യസഭ; സര്‍ക്കാര്‍ വിശദീകരണം ഇങ്ങനെ
കരച്ചിൽ കേട്ട് ലോർമി സരിസ്റ്റലിലെ ഗ്രാമീണര്‍ നടത്തിയ തെരച്ചിലിലാണ് കുരുന്നിനെ കണ്ടെത്തിയത്. ഇവര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഡിസംബര്‍ 20 നാണ് സംഭവം.
തണുപ്പേറിയ പ്രദേശത്ത് മാനുഷിക പരിഗണന നല്‍കാതെ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ പോറല്‍ പോലും ഏല്‍പ്പിക്കാതെയാണ് നായ സംരക്ഷിച്ചത്.
നായ്‌ക്കുട്ടികളുടെ കൂടെ സുഖമായി കിടന്നുറങ്ങുന്ന കുഞ്ഞിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിച്ചു. ശേഷം പൊലീസും ശിശു ക്ഷേമ സമിതി അധികൃതരും ആശുപത്രിയിൽ കുഞ്ഞിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.