അപൂര്‍വ ശസ്ത്രക്രിയ: 2 മണിക്കൂറത്തെ പരിശ്രമം, പൂച്ചയുടെ തൊണ്ടയില്‍ നിന്നെടുത്തത് 'സൂചിയും നൂലും' - തയ്യൽ സൂചി തൊണ്ടയിൽ കുരുങ്ങി പൂച്ച
ഭക്ഷണവും വെള്ളവും കുടിക്കാതെ ഓമന മൃഗം അവശ നിലയിലായപ്പോള്‍ ഉടമ മൃഗാശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് തൊണ്ടയില്‍ സൂചിയും നൂലും കുരുങ്ങി കിടക്കുന്നത് കണ്ടെത്തിയത്

തയ്യൽ സൂചി തൊണ്ടയിൽ കുരുങ്ങി പൂച്ച
അലിഗഡ്: പൂച്ചയുടെ തൊണ്ടയിൽ കുടുങ്ങിയ തയ്യൽ സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഉത്തർപ്രദേശിലെ സുരേന്ദ്ര നഗറിലാണ് സംഭവം. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് സൂചി നീക്കം ചെയ്‌തത്.
സുരേന്ദ്ര നഗർ സ്വദേശി അഷ്ഹാബിന്‍റേതാണ് പൂച്ച. രണ്ട് ദിവസമായി അവശതയിലായിരുന്ന പൂച്ച ഭക്ഷണവും വെള്ളവും കുടിക്കാതെ ആയതോടെയാണ് അഷ്ഹാബ് വളർത്ത് മൃഗത്തെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് വെറ്റനറി ഡോക്‌ടർ നടത്തിയ പരിശോധനയിൽ തൊണ്ടയിൽ കുരുങ്ങിയ സൂചി കണ്ടെത്തുകയായിരുന്നു.
തയ്യൽ സൂചി തൊണ്ടയിൽ കുരുങ്ങി പൂച്ച
സീനിയർ വെറ്ററിനറി സർജൻ ഡോ. വിരാം വർഷ്‌നിയാണ് ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സൂചിയോടൊപ്പം കൂറ്റൻ നൂലും പൂച്ചയുടെ തൊണ്ടയിൽ നിന്ന് പുറത്തെടുത്തു.