ETV Bharat / bharat

ജനക്ഷേമ പ്രഖ്യാപനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ - ഡിഎംകെ പ്രകടനപത്രിക

പുതുച്ചേരിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 12 സ്ഥാനാർഥികളുടെ പട്ടികയും പാർട്ടി പ്രഖ്യാപിച്ചു

DMK releases manifesto  Tamil Nadu elections  ഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി  ഡിഎംകെ പ്രകടനപത്രിക  തമിഴ്‌നാട് തെരഞ്ഞെടുപ്പ്
ജനക്ഷേമ പ്രഖ്യാപനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ
author img

By

Published : Mar 13, 2021, 3:19 PM IST

ചെന്നൈ: ഏപ്രിൽ ആറിന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള പാർട്ടി പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ പ്രസിഡന്‍റ് എം.കെ. സ്റ്റാലിൻ. വിദ്യാർഥികൾക്ക് ഇന്‍റർനെറ്റ് സേവനമുള്ള സൗജന്യ ടാബ്‌ലെറ്റുകൾ നൽകുമെന്നും സംസ്ഥാനത്തെ 75 ശതമാനം ജോലികളും പ്രദേശവാസികൾക്ക് നൽകാനുള്ള നിയമം നിര്‍മിക്കുമെന്നും ഉൾപ്പെടെ നിരവധി വാഗ്‌ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുകൻ, ലോക്‌സഭ നേതാവ് ടി.ആർ. ബാലു എന്നിവരും പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ സംബന്ധിച്ചു.

പ്രധാന ഹിന്ദു ക്ഷേത്രങ്ങളിലേക്ക് തീർഥാടനത്തിന് പോകുന്ന ഒരു ലക്ഷം പേർക്ക് 25,000 രൂപ ധനസഹായം, പ്രസവാവധി കാലയളവ്, സഹായം എന്നിവ വർധിപ്പിക്കുക, ഇന്ധന വില കുറയ്ക്കുക, നീറ്റ് നിരോധിക്കാനുള്ള നടപടികൾ എന്നിവയാണ് ഡിഎംകെയുടെ പ്രകടനപത്രികയിലുള്ളത്. പെട്രോൾ, ഡീസൽ വില യഥാക്രമം 5ഉം, 4ഉം രൂപ കുറയ്ക്കുമെന്നും എൽ‌പി‌ജി ഗ്യാസ് സിലിണ്ടറിന് 100 രൂപ സബ്‌സിഡി നൽകുമെന്നുമാണ് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്യുന്നത്. തന്‍റെ പാർട്ടി അധികാരത്തിലെത്തിയാൽ ബിരുദധാരികൾക്ക് സർക്കാർ ജോലികളിൽ മുൻഗണന നൽകുമെന്നും സ്വകാര്യമേഖലയിൽ സംവരണം ഏർപ്പെടുത്തുമെന്നും ചെറുകിട കർഷകർക്ക് സബ്‌സിഡി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2016 ൽ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റി (അരുമുഗസാമി കമ്മിറ്റി) റിപ്പോർട്ട് വേഗത്തിലാക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ക്ഷേത്രങ്ങളുടെ നവീകരണത്തിന് 1,000 കോടി രൂപ അനുവദിക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത സ്റ്റാലിൻ പള്ളികൾക്ക് 200 കോടി രൂപ നൽകുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. മെച്ചപ്പെട്ട ജലപരിപാലനം, ശുദ്ധമായ കുടിവെള്ള വിതരണം, സർക്കാർ ജോലികളിൽ സ്ത്രീകളുടെ സംവരണത്തിൽ വർധനവ്, വാർധക്യ പെൻഷൻ വർധിപ്പിക്കൽ, പട്ടിണി നിർമാർജനത്തിന്‍റെ ഭാഗമായി 'കലെയ്‌നർ ഉനവാഗം' ഭക്ഷണശാലകൾ സ്ഥാപിക്കൽ എന്നിവയാണ് ഡിഎംകെ നൽകിയ മറ്റ് ഉറപ്പുകൾ. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 12 സ്ഥാനാർഥികളുടെ പട്ടികയും പാർട്ടി പ്രഖ്യാപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.