ബെംഗളൂരു: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ പോലും മുഖ്യമന്ത്രിയാകുന്നു എന്ന പരിഹാസവുമായി കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ. സംസ്ഥാന കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം നടക്കുന്നതിനിടെയും സിദ്ധരാമയ്യ അനുകൂലികൾ സിദ്ധരാമയ്യയ്‌ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനുമിടെയാണ് ഡി.കെ ശിവകുമാറിന്‍റെ പരാമർശം.
ദേവരാജ് ഉർസും രാമകൃഷ്‌ണ ഹെഗ്‌ഡെയും
മുഖ്യമന്ത്രി സ്ഥാനം ആർക്കും സ്വപ്‌നം കാണാമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാതെയും വിജയിക്കാതെയുമാണ് അന്തരിച്ച ദേവരാജ് ഉർസും രാമകൃഷ്‌ണ ഹെഗ്‌ഡെയും മുഖ്യമന്ത്രിയായതെന്നും അദ്ദേഹം പറഞ്ഞു. മുൻ കെപിസിസി പ്രസിഡന്‍റ് ജി.പരമേശ്വരയുടെ അനുയായികളും സമാനമായ പ്രചരണത്തിന് തുടക്കം കുറിച്ചു എന്ന ചോദ്യത്തിന് കർണാടക നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 224 എംഎൽഎമാർക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിന് തുല്യ അവകാശമുണ്ടെന്നും അതിൽ തെറ്റൊന്നുമില്ലെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
മുഖ്യമന്ത്രിയാവാൻ ഒട്ടും താത്പര്യമില്ല!
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് 22 മാസം മാത്രമുള്ളപ്പോൾ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിച്ചപ്പോൾ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം താൻ ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ലെന്നാണ് സിദ്ധരാമയ്യ അറിയിച്ചിരുന്നത്. പാർട്ടി ഹൈക്കമാൻഡ് ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നുവെന്നും സിദ്ധരാമയ്യ അവ പരിശോധിക്കുമെന്നും അങ്ങനെ ചെയ്യുന്നില്ലെങ്കിൽ പാർട്ടി അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മുഖ്യമന്ത്രിയാകാനുള്ള വലിയ ആഗ്രഹമൊന്നുമില്ലെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനെ കുറിച്ച് ഇപ്പോള്‍ മിണ്ടരുത്
ബെംഗളൂരു ലോക്‌സഭ എംപിയും ഡി.കെ ശിവകുമാറിന്‍റെ സഹോദരനുമായ ഡി.കെ സുരേഷ് സിദ്ധരാമയ്യക്കെതിരെ വിമർശനവുമായെത്തി. അധികാരത്തിന് വേണ്ടി മാത്രം നിൽക്കുന്നവരിൽ നിന്ന് ഇതിൽ കൂടുതൽ എന്താണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പിന് രണ്ട് വർഷം കൂടിയുണ്ടെന്നും നിരവധി പേർ കൊവിഡ് ബാധിച്ച് മരിക്കുമ്പോൾ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കേണ്ട ആവശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അധികാരത്തിനുവേണ്ടി കോൺഗ്രസിലേക്ക് വരുന്ന ആളുകൾക്ക് ഇത്തരം കാര്യങ്ങൾ മാത്രമേ സംസാരിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
Also Read: കർണാടകയിൽ സ്‌കൂളുകൾ എപ്പോള്‍ തുറക്കും? പ്രതികരണവുമായി ഉപമുഖ്യമന്ത്രി