ചിയാന്‍ വിക്രം (Chiyaan Vikram) ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ധ്രുവനച്ചത്തിരം' (Dhruva Natchathiram). കാത്തിരിപ്പിന് വിരാമമിട്ട് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ (Gautham Vasudev Menon) 'ധ്രുവനച്ചത്തിര'ത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു (Dhruva Natchathiram release date announced). ഈ വര്‍ഷം നവംബര്‍ 24നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
ഇതോടെ ഏഴ് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനാണ് അവസാനം കുറിച്ചിരിക്കുന്നത്. 2016ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് (Dhruva Natchathiram shooting starts). ഗൗതം മേനോന്‍റ പല സിനിമകളും പറഞ്ഞ സമയത്ത് റിലീസ് ചെയ്യാതെ പോയതില്‍ സംവിധായകനെതിരെ നിരന്തരം ട്രോളുകള്‍ ഉയരാറുണ്ട്. ചില സാമ്പത്തിക പ്രശ്‌നങ്ങളാല്‍ 2018 മുതല്‍ 'ധ്രുവനച്ചത്തിര'ത്തിന്‍റെ ജോലികള്‍ ഗൗതം മേനോന്‍ നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ പിന്നീട് പുനരാരംഭിക്കുകയും ചെയ്‌തു.
-
#DhruvaNatchathiram in theatres from November 24, 2023#TrailBLAZEr now
— Gauthamvasudevmenon (@menongautham) September 23, 2023 " class="align-text-top noRightClick twitterSection" data="
▶️https://t.co/ewq1KijC8M#DhruvaNatchathiramFromNov24@chiyaan @Jharrisjayaraj @OndragaEnt @oruoorileoru @Preethisrivijay @SonyMusicSouth @DoneChannel1 @proyuvraaj @gobeatroute pic.twitter.com/nmqM6winuT
">#DhruvaNatchathiram in theatres from November 24, 2023#TrailBLAZEr now
— Gauthamvasudevmenon (@menongautham) September 23, 2023
▶️https://t.co/ewq1KijC8M#DhruvaNatchathiramFromNov24@chiyaan @Jharrisjayaraj @OndragaEnt @oruoorileoru @Preethisrivijay @SonyMusicSouth @DoneChannel1 @proyuvraaj @gobeatroute pic.twitter.com/nmqM6winuT#DhruvaNatchathiram in theatres from November 24, 2023#TrailBLAZEr now
— Gauthamvasudevmenon (@menongautham) September 23, 2023
▶️https://t.co/ewq1KijC8M#DhruvaNatchathiramFromNov24@chiyaan @Jharrisjayaraj @OndragaEnt @oruoorileoru @Preethisrivijay @SonyMusicSouth @DoneChannel1 @proyuvraaj @gobeatroute pic.twitter.com/nmqM6winuT
റിലീസ് പ്രഖ്യാപനത്തിനൊപ്പം 'ധ്രുവനച്ചത്തിര'ത്തിന്‍റെ ട്രെയിലര്‍ ഗ്ലിംപ്‌സും നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട് (Dhruva Natchathiram trailer glimpse). വിക്രമിന്‍റെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് 'ധ്രുവനച്ചത്തിരം' എന്നാണ് ട്രെയിലര്‍ ഗ്ലിംപ്‌സ് നല്‍കുന്ന സൂചന. ട്രെയിലര്‍ ഗ്ലിംപ്‌സില്‍ നിന്നും വ്യക്തമാകുന്നത് സിനിമയുടെ ആദ്യ ഭാഗമാണ് 'ധ്രുവനച്ചത്തിരം' എന്നാണ്. ട്രെയിലര്‍ ഗ്ലിംപ്‌സിനൊടുവില്‍ 'അധ്യായം ഒന്ന്: യുദ്ധ കാണ്ഡം' എന്ന് പരാമര്‍ശിക്കുന്നുണ്ട്.
Also Read: Thangalaan| വിക്രമിന്‍റെ 'തങ്കലാന്' പാക്കപ്പ്; അത്ഭുതം സൃഷ്‌ടിക്കാൻ പാ. രഞ്ജിത്തും കൂട്ടരും
സ്‌പൈ ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്‍റ് ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. വിക്രം നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, രാധിക ശരത്ത് കുമാര്‍, വിനായകന്‍, സിമ്രാന്‍, ഋതു വര്‍മ, ആര്‍ പാര്‍ത്ഥിപന്‍, മുന്നാ സൈമണ്‍, ദിവ്യദര്‍ശിനി, സതീഷ് കൃഷ്‌ണന്‍, വംശി കൃഷ്‌ണ, സലിം ബൈഗ്, മായ എസ് കൃഷ്‌ണന്‍ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും.
- " class="align-text-top noRightClick twitterSection" data="">
മനോജ് പരമഹംസ, എസ് ആര്‍ കതിര്‍ ഐഎസ്‌സി, വിഷ്‌ണു ദേവ് എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ആന്‍റണി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ഹാരിസ് ജയരാജാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. തമറായ്, പാല്‍ ദബ്ബ എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന.
കലാ സംവിധാനം - കുമാര്‍ ഗംഗപ്പന്‍, ആക്ഷന്‍ - യാനിക്ക് ബെന്‍, കോസ്റ്റ്യൂംസ് ആന്‍ഡ് സ്‌റ്റൈലിങ് - ഉത്തര മേനോന്‍, കോസ്റ്റ്യൂം ഡിസൈനര്‍ - ഫല്‍ഗുനി താക്കോര്‍, സൗണ്ട് ഡിസൈന്‍ - സുരെന്‍ ജി, എസ് അലഗികൂതന്‍, സൗണ്ട് മിക്‌സ് - സുരെന്‍ ജി, ഡയലോഗ് റെക്കോഡിസ്‌റ്റ് - ഹഫീസ്, പബ്ലിസിറ്റി ഡിസൈന്‍സ് - കബിലന്‍, കളര്‍ ഗ്രെയ്‌ഡിങ് - ജിബി കളേഴ്‌സ്, കളറിസ്‌റ്റ് - ജി ബാലാജി, ക്രിയേറ്റീവ് പ്രൊമോഷന്‍സ് - ബീറ്റ്‌റോട്ട്, പിആര്‍ഒ - സുരേഷ് ചന്ദ്രാ, യുവരാജ്, രേഖ ഡിയോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Also Read: ഡോണ്‍ ആയി ജോണ്‍; തരംഗമായി ധ്രുവനച്ചത്തിരം പുതിയ ഗാനം