ന്യൂഡല്‍ഹി: സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിന്‍റെ സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). അടുത്ത എട്ട് ആഴ്‌ച 50 സര്‍വീസുകള്‍ക്ക് മാത്രമാണ് ഡിജിസിഎ അനുമതി നല്‍കിയിട്ടുള്ളത്.
2022 ജൂണ്‍ 19 മുതല്‍ 19 ദിവസത്തിനകം എട്ട് തവണ സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ക്ക് തകരാറുണ്ടായതിനെ തുടര്‍ന്ന് ജൂലൈ 6ന് ഡിജിസിഎ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. അതേ തുടര്‍ന്ന് കമ്പനി നല്‍കിയ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ യാത്രക്കാര്‍ കുറവുള്ള സീസണായതിനാല്‍ മറ്റ് വിമാന കമ്പനികളെ പോലെ സ്‌പൈസ് ജെറ്റും തങ്ങളുടെ സര്‍വീസുകള്‍ പുനഃക്രമീകരിച്ചിരുന്നു.
also read: ക്യാബിനിൽ പുക; 5000 അടി ഉയരത്തില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനം തിരിച്ച് ഇറക്കി
അതിനാല്‍ തന്നെ ഡിജിസിഎ ഉത്തരവ് സ്‌പൈസ് ജെറ്റിന്‍റെ സര്‍വീസുകളെ ബാധിക്കില്ലെന്നും സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരില്ലെന്നും സ്‌പൈസ് ജെറ്റ് വക്താവ് വ്യക്തമാക്കി. എന്നാല്‍ സര്‍വീസുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന എട്ട് ആഴ്‌ച കാലയളവില്‍ കര്‍ശന നിരീക്ഷണമുണ്ടാകുമെന്ന് ഡിജിസിഎയുടെ നിര്‍ദേശത്തില്‍ പറയുന്നു.
also read: സൂചന ലൈറ്റിന് തകരാർ; സ്‌പൈസ് ജെറ്റിന്‍റെ ഡൽഹി-ദുബായ് വിമാനം കറാച്ചിയിൽ ഇറക്കി