ETV Bharat / bharat

കുപ്രചരണങ്ങള്‍ക്ക് മേല്‍ നേടിയ വിജയം; ആത്മവിശ്വാസത്തോടെ എല്‍ഡിഎഫ്

author img

By

Published : Dec 18, 2020, 12:24 PM IST

നിയമസഭ തെരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഇപ്പോള്‍ നേടിയിരിക്കുന്ന വിജയം ശരിക്കും ഒരു വലിയ ഉത്തേജനമായി മാറിയിരിക്കുന്നു

Development crushes propaganda in Kerala polls വികസനം പ്രചാണത്തെ തകര്‍ത്തെറിഞ്ഞ കേരളത്തിലെ തെരഞ്ഞെടുപ്പ് വികസനം പ്രചാണത്തെ തകര്‍ത്തെറിഞ്ഞ കേരളത്തിലെ തെരഞ്ഞെടുപ്പ് കുപ്രചാണത്തെ തകര്‍ത്തെറിഞ്ഞ കേരളത്തിലെ തെരഞ്ഞെടുപ്പ് Kerala polls കേരളത്തിലെ തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പ്

അടുത്ത കാലത്ത് രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുകളിലൊക്കെയും ജാതിയുടെയോ മതത്തിന്‍റെയോ പേരിലുള്ള ധ്രുവീകരണമാണ് ഏറെയും വോട്ടിങ്ങ് രീതിയില്‍ പ്രതിഫലിച്ചിട്ടുള്ളതെങ്കില്‍, ഈയിടെ കേരളത്തില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടിങ്ങ് രീതി വലിയ ഒരു ആശ്വാസമായിരുന്നു. ബിജെപിയുടെ വിഭാഗീയ രാഷ്ട്രീയത്തിനും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി ഇതിന് പരോക്ഷമായി നല്‍കിയ പിന്തുണയ്ക്കുമൊന്നും പ്രാദേശിക തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തെങ്കിലും അനുകൂലമായ ഫലമുളവാക്കുന്നതിന് കഴിഞ്ഞില്ല എന്നതാണ് വസ്തുത. സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പരിപാടികള്‍ക്കനുകൂലമായാണ് ജനങ്ങള്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത് എന്ന് വേണം അനുമാനിക്കാന്‍.

അടുത്ത നാലോ അഞ്ചോ മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഇപ്പോള്‍ നേടിയിരിക്കുന്ന തകര്‍പ്പന്‍ വിജയം ശരിക്കും ഒരു വലിയ ഉത്തേജനമായി മാറിയിരിക്കുന്നു. എല്‍ഡിഎഫിന്‍റെ പ്രചാരണ പരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു മുഖ്യ താരം. നാലുപാട് നിന്നും അതിശക്തമായ സംഘടിത ആക്രമണം നേരിട്ട മറ്റൊരു സര്‍ക്കാര്‍ കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഭൂരിപക്ഷം വരുന്ന മാധ്യമങ്ങള്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് ഈ സര്‍ക്കാരിനെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ തങ്ങളുടെ ശബ്ദം പൊതുജനങ്ങള്‍ക്കിടയില്‍ കേള്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഏറെ പണിപ്പെട്ടു. പാതി വെന്ത വസ്തുതകളുടേയും തെറ്റായ വിവരങ്ങളുടേയും എല്ലാം അടിസ്ഥാനത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളായിരുന്നു ഭൂരിഭാഗവും ഈ സര്‍ക്കാരിനെതിരെ നടന്നത്. അതുകൊണ്ടു തന്നെ പ്രാദേശിക ഭരണകൂടങ്ങളിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പ് വേളയായപ്പോഴേക്കും സര്‍ക്കാര്‍ ശരിക്കും പെടാപാടു പെടുകയായിരുന്നു ജനങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍.

എന്നാല്‍ പ്രതിപക്ഷം ഒന്നടങ്കം ഒറ്റക്കെട്ടായി നടത്തിയ ഈ ആക്രമണങ്ങള്‍ക്കൊന്നും തന്നെ നിലവിലുള്ള സര്‍ക്കാര്‍ നടത്തിയ സാമൂഹിക ക്ഷേമ പദ്ധതികളേയും വികസന പ്രവര്‍ത്തനങ്ങളേയും മറച്ചു വെക്കുവാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. തങ്ങളുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രശ്‌നങ്ങളാണ് പൊതുജനം തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ കൂടുതലും പരിഗണിക്കാറുള്ളത് എന്നും ഇവിടെ ശ്രദ്ധേയം. സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളിലെ മൂന്നെണ്ണത്തിലും എല്‍ഡിഎഫ് വളരെ വ്യക്തമായ ഭൂരിപക്ഷമാണ് നേടിയെടുത്തിട്ടുള്ളത്. അതോടൊപ്പം തന്നെ സ്വതന്ത്രരരുടെയും വിമതരുടെയും സാധ്യമായ പിന്തുണയിലൂടെ കൊച്ചി, തൃശൂർ എന്നീ രണ്ട് കോര്‍പ്പറേഷനുകളില്‍ കൂടി എല്‍ ഡി എഫ് അധികാരം പിടിച്ചെടുക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളുടെ കാര്യമെടുത്താല്‍ 2015ലെ തങ്ങളുടെ സീറ്റുനില മെച്ചപ്പെടുത്തി കൊണ്ട് എല്‍ഡിഎഫ് അതില്‍ 10 ജില്ലാ പഞ്ചായത്തുകളില്‍ ജയിച്ചു കയറി. 2015ലെ തെരഞ്ഞെടുപ്പില്‍ 7 ജില്ലാ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. എല്‍ഡിഎഫിന് കാര്യമായ വിജയാവകാശങ്ങളൊന്നും ഉയര്‍ത്താന്‍ പറ്റാതെ പോയ ഏക മേഖല മുന്‍സിപാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ കാര്യത്തിലായിരുന്നു. സംസ്ഥാനത്തെ 86 മുന്‍സിപാലിറ്റികളില്‍ 35 എണ്ണം മാത്രമാണ് എല്‍ഡിഎഫിന് നേടിയെടുക്കാന്‍ കഴിഞ്ഞത്. അതേസമയം 2015ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ അന്ന് ഒരു മുന്‍സിപാലിറ്റി മാത്രം നേടിയെടുക്കാന്‍ കഴിഞ്ഞ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) ഇത്തവണ ഒരു മുന്‍സിപാലിറ്റി കൂടുതല്‍ നേടി കൊണ്ട് തങ്ങളുടെ നില മെച്ചപ്പെടുത്തി.

അതേസമയം മുന്‍സിപാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് യുഡിഎഫിന് അല്‍പ്പമെങ്കിലും മേല്‍ക്കൈ ഉണ്ടായത് എന്നുള്ള കാര്യവും ഇവിടെ പറയേണ്ടതുണ്ട്. 45 മുന്‍സിപാലിറ്റികള്‍ യുഡിഎഫ് നേടിയെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ നിലപാടുകൾ ആയിരിക്കും മറ്റ് 4 മുന്‍സിപാലിറ്റികള്‍ ആര് ഭരിക്കും എന്ന് തീരുമാനിക്കാൻ പോകുന്നത്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 108 എണ്ണവും എല്‍ഡിഎഫ് ആണ് നേടിയെടുത്തത്. എന്നാല്‍ 2015ലെ തെരഞ്ഞെടുപ്പില്‍ വെറും 89 ബ്ലോക്ക് പഞ്ചായത്തുകള്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്. യുഡിഎഫ് 44 ബ്ലോക്ക് പഞ്ചായത്തുകള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളില്‍ 514 എണ്ണമാണ് എല്‍ഡിഎഫ് നേടിയതെങ്കിൽ 375 എണ്ണം യുഡിഎഫും 23 എണ്ണം എന്‍ഡിഎയും സ്വന്തമാക്കി. അതേസമയം 29 ഗ്രാമ പഞ്ചായത്തുകളിലെ ഭരണം സ്വതന്ത്രരും മറ്റ് ചെറുകിട പാര്‍ട്ടികളും നേടിയെടുത്തു എന്നതും ശ്രദ്ധേയമാണ്. രാജ്യത്ത് തന്നെ ഏറ്റവും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന വ്യവസ്ഥയാണ് കേരളത്തിലുള്ളത് എന്ന് പറയാം. അത്യധികം കൃത്യതയോടെയുള്ള ഭരണമാണ് ഈ സ്ഥാപനങ്ങളിലെല്ലാം നടന്നു വരുന്നത്. രാഷ്ട്രീയ ചായ്‌വ് ഏതാണെന്ന് നോക്കാതെ എല്ലാ പ്രാദേശിക ഭരണകൂടങ്ങളെയും വികസന പ്രക്രിയകളില്‍ പങ്കാളികളാക്കുന്നു എന്ന വസ്തുത കേരളത്തിലെവിടെയും തെളിഞ്ഞു കാണുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ച് സംസ്ഥാനം ചില വലിയ ദുരന്തങ്ങള്‍ നേരിട്ട വേളയിലാണ് ഇത് കൂടുതല്‍ വ്യക്തമായി കണ്ടത്. നിപ്പ വൈറസ് പൊട്ടിപുറപ്പെട്ട് സംസ്ഥാനത്തെയാകെ ഉലച്ചപ്പോഴാണ് അധികാര വികേന്ദ്രീകരണ വ്യവസ്ഥയുടെ ഏറ്റവും മികച്ച ഫലപ്രാപ്തി പൊതു ജനങ്ങള്‍ ആദ്യമായി നേരിട്ട് ദര്‍ശിച്ചത്.

അതോടൊപ്പം തന്നെ കനത്ത വെള്ളപ്പൊക്കം സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ സൂക്ഷ്മ തലത്തില്‍ നടത്തിയ ഇടപെടലുകളാണ് നിലവിലുള്ള സര്‍ക്കാരിന്റെ ഫലപ്രാപ്തിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുവാന്‍ കഴിഞ്ഞത്. കൊവിഡ് മഹാമാരിയോട് എങ്ങനെ പടപൊരുതണമെന്ന് ലോകം മുഴുവന്‍ ഒരു ഊഹവുമില്ലാതെ കുഴങ്ങി നിന്നപ്പോള്‍ മഹാമാരിയെ പിടിച്ചു കെട്ടുന്നതിനായി സൂക്ഷ്മ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ട് കേരളം വീണ്ടും ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി. ഇത്തരം പരീക്ഷണഘട്ടങ്ങളില്‍ വലിയ വീക്ഷണങ്ങളോടു കൂടിയുള്ള ഇടപെടലുകള്‍ നടത്തിയത് മൂലമാണ് നിലവിലുള്ള ഭരണകൂടം ഇന്ന് അതിന്റെ ഗുണഫലങ്ങളെല്ലാം അനുഭവിക്കുന്നത്. രാജ്യത്ത് ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഫെബ്രുവരി മാസം തുടക്കത്തില്‍ 20000 കോടി രൂപയുടെ സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ പോലും ലോക്ഡൗണ്‍ കാലത്ത് പട്ടിണി കിടന്നില്ല എന്ന് സർക്കാർ ഉറപ്പ് വരുത്തി. അതോടൊപ്പം തന്നെ ഒരാള്‍ക്ക് പോലും കേരളത്തില്‍ തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ടില്ല എന്ന് മാത്രമല്ല സംസ്ഥാനത്തുടനീളം സമൂഹ അടുക്കളകളും സ്ഥാപിക്കുകയുണ്ടായി. ഓരോ വീടുകളിലേക്കും അവരുടെ സാമ്പത്തിക സ്ഥിതി പോലും നോക്കാതെ അവശ്യ സാധനങ്ങള്‍ പതിവായി എത്തിച്ചേരുന്നു എന്നും ലോക്ഡൗണ്‍ കാലത്ത് ഈ സര്‍ക്കാര്‍ ഉറപ്പ് വരുത്തി.

വാര്‍ദ്ധക്യ പെന്‍ഷന്‍ ഉയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും വിവിധ തൊഴിലാളി വര്‍ഗങ്ങള്‍ക്ക് വേണ്ടി സമാശ്വാസ ഫണ്ടുകൾ രൂപീകരിക്കുകയും ചെയ്തു. സാമൂഹിക സംഘടനകളെയും ആതുര സേവകരേയും സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളേയും എല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി കൊണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഇത്തരത്തില്‍ വന്‍ പങ്കാളിത്തത്തോടു കൂടിയുണ്ടായ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുമ്പോള്‍ ഏത് വോട്ടര്‍മാര്‍ക്കാണ് ഈ സര്‍ക്കാരിനെ മറക്കുവാന്‍ കഴിയുക. അതുകൊണ്ടു തന്നെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച പ്രകടനം കാഴ്ച വെച്ചതും.

കേരളത്തിലെ പ്രത്യേക തരത്തിലുള്ള രാഷ്ട്രീയ പ്രഹേളികയും വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍. ഭരണപരമായ രീതിയിലും, ഒരു പരിധി വരെ രാഷ്ട്രീയപരമായ രീതിയിലും ഈ ഫലങ്ങള്‍ സ്വാഗതാര്‍ഹമാകുമ്പോള്‍, ബിജെപിയുടെ ഉയര്‍ന്നു വരവോടു കൂടി ഈ അടുത്ത കാലങ്ങളിലായി ഇന്ത്യയിലെ രാഷ്ട്രീയ ഭൂമികയില്‍ കണ്ടു വരുന്ന ചില പ്രവണതകള്‍ ഇവിടെയും പതുക്കെ തല പൊക്കിത്തുടങ്ങിയോ എന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ ജനാധിപത്യ വ്യവസ്ഥയിലേക്ക് കാര്യമായി വേരുകള്‍ പടര്‍ത്തുവാന്‍ ഇനിയും ബി ജെ പി ക്ക് കഴിഞ്ഞിട്ടില്ല എങ്കിലും, കേരളത്തിന്‍റെ രാഷ്ട്രീയ മനസ്ഥിതിയില്‍ അതിന്‍റെ സാന്നിദ്ധ്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളത് ഇവിടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. അതേ സമയം തന്നെ ഈ അടുത്ത കാലത്ത് കോൺഗ്രസ്സ് കോട്ടകളായിരുന്ന രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും കണ്ടു വരുന്നതു പോലെ കേരളത്തിലും കോണ്‍ഗ്രസ്സ് ദുര്‍ബലമായി കൊണ്ടിരിക്കുന്നു എന്നുള്ള കാര്യവും ഈ തെരഞ്ഞെടുപ്പ് നമുക്ക് കാട്ടി തരുകയാണ്. ഒരു തരത്തിലും അവഗണിക്കാന്‍ കഴിയാത്ത ചില രാഷ്ട്രീയ മാറ്റങ്ങള്‍ തന്നെയാണ് ഇതെല്ലാം.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് അതിദയനീയമാം വിധം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ തലസ്ഥാനത്താണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നത് ഓര്‍ക്കണം. കോണ്‍ഗ്രസ് വെറും 10 വാര്‍ഡുകളിലേക്ക് ഇവിടെ ഒതുങ്ങി പോയപ്പോള്‍ നൂറംഗ കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ 35 വാര്‍ഡുകളാണ് ബിജെപി നേടിയെടുത്തത്. അതേ സമയം 2015ലെ 43 വാര്‍ഡുകള്‍ എന്ന നിലയില്‍ നിന്നും 2020ലെ 52 വാര്‍ഡുകള്‍ എന്ന നിലയിലേക്ക് സ്ഥിതി മെച്ചപ്പെടുത്തി കൊണ്ട് എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം തുടര്‍ന്നും കൈയ്യാളാന്‍ പോവുകയാണ്.

തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം പിടിച്ചെടുക്കുക എന്നുള്ളതായിരുന്നു ഈ തെരഞ്ഞെടുപ്പിലെ ബിജെപി യുടെ ഏക ലക്ഷ്യം. മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ നേത്യത്വത്തിൽ ഇതിനു വേണ്ടി ഒരു വലിയ പദ്ധതി ആസൂത്രണം ചെയ്യുകയുമുണ്ടായി. എന്നാല്‍ ആ പദ്ധതി പൂര്‍ണമായും പരാജയപ്പെടുകയും 2015ലെ തെരഞ്ഞെടുപ്പില്‍ നേടിയ അതേ എണ്ണം സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടുകയും വേണ്ടി വന്നു ബിജെപിയ്ക്ക്. എന്നിരുന്നാലും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇതാദ്യമായി ഒരു വാര്‍ഡ് നേടിയെടുക്കുവാന്‍ ബിജെപിയ്ക്ക് സാധിച്ചു. അതോടൊപ്പം തന്നെ ഗ്രാമ പഞ്ചായത്തുകളിലും മുന്‍സിപാലിറ്റികളിലും തങ്ങളുടെ നില മെച്ചപ്പെടുത്തുവാനും അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ദേശീയ നേതാക്കന്മാര്‍ പറഞ്ഞു കൊണ്ടിരിക്കുന്ന അതേ കാര്യം തന്നെയാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും ഇവിടെ പ്രതിധ്വനിപ്പിക്കുന്നത്. “കോണ്‍ഗ്രസ് മുക്ത കേരളം” എന്നായിരുന്നു അദ്ദേഹം മുദ്രാവാക്യം ഉയര്‍ത്തിയത്. ബുധനാഴ്ച നടത്തിയ ഒരു പത്രസമ്മേളനത്തില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ മുഖ്യ പ്രതിപക്ഷം ബിജെപി ആയിരിക്കും എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

കരുത്തുറ്റ ഒരു നേതൃത്വത്തിന്‍റെ അഭാവം തന്നെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ ഭാവിക്ക് പ്രതികൂലമായത് എന്നത് വളരെ വ്യക്തമാണ്. അതോടൊപ്പം പാർട്ടിയിൽ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഗ്രൂപ്പ് പോരാട്ടങ്ങളും മുതിര്‍ന്ന നേതാക്കന്മാര്‍ക്കിടയിലെ താന്‍പോരിമയും ഒക്കെ ചേരുമ്പോള്‍ എല്ലാം തികയുന്നു. ദശാബ്ദങ്ങളായി കോണ്‍ഗ്രസിന്‍റെ വിശ്വസ്ത സഖ്യകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ നിന്നും അടര്‍ത്തിയെടുക്കുവാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു എന്നുള്ളതു തന്നെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കഴിവുകേടിന്‍റെ ഉത്തമ ഉദാഹരണമാണ്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സാന്നിദ്ധ്യം കോട്ടയം, പത്തനംതിട്ട ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തൂത്തു വാരുവാന്‍ എല്‍ഡിഎഫിനെ സഹായിച്ചു. ഇടുക്കിയിലെ ചില ഭാഗങ്ങളിലും ഇതു തന്നെയാണ് കണ്ടത്. യുഡിഎഫിന്‍റെ കരുത്തുറ്റ കോട്ടകളായി നില നിന്നിരുന്ന ജില്ലകളാണ് ഇവ. 2015ലെ തെരഞ്ഞെടുപ്പിലെ അതേ നിലവാരത്തില്‍ തന്നെയാണ് യുഡിഎഫിന്‍റെ നിലവിലെ സ്ഥിതി വിവര കണക്കുകളും നിലകൊള്ളുന്നത്. മലപ്പുറം, കാസര്‍ഗോട്, വയനാട് എന്നീ ജില്ലകളില്‍ അനിഷേധ്യമായ മേധാവിത്വമുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്‍റെ വോട്ടു ബാങ്കിനെ കനത്ത തോതിൽ ആശ്രയിച്ചാണ് ഇന്ന് യുഡിഎഫ് കേരളത്തില്‍ മുന്നോട്ട് പോകുന്നത്.

ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു രജത രേഖ യുവസ്ഥാനാര്‍ത്ഥികളെ വലിയ തോതില്‍ ജനങ്ങള്‍ സ്വീകരിച്ചു എന്നുള്ളതാണ്. എല്ലാ രാഷ്ട്രീയ മുന്നണികളും ധാരാളം യുവാക്കളെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയിരുന്നു. 21 വയസ്സുള്ള സ്ഥാനാര്‍ത്ഥികള്‍ പോലും ഉണ്ടായിരുന്നു തെരഞ്ഞെടുപ്പ് ഗോദയില്‍. അവരില്‍ ഭൂരിഭാഗവും തങ്ങളുടെ മുതിര്‍ന്നവരെ കീഴടക്കി കൊണ്ട് വിജയിക്കുകയും ചെയ്തു. മിക്കവാറും എല്ലാ രാഷ്ട്രീയ മുന്നണികളും കളത്തിലിറക്കിയ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ എല്ലാം തന്നെ പരാജയപ്പെട്ടു ഈ തെരഞ്ഞെടുപ്പില്‍. ഇങ്ങനെ പരാജയപ്പെട്ടവര്‍ എല്ലാം താരതമ്യേന പ്രായം ചെന്നവരും അവരെ തോല്‍പ്പിച്ചവരൊക്കെയും യുവാക്കളായ എതിരാളികളായിരുന്നു എന്നുള്ള കാര്യം വ്യക്തമാക്കുന്നത് യുവാക്കള്‍ക്കനുകൂലമായ ഒരു രാഷ്ട്രീയ തരംഗം തന്നെ കേരളത്തില്‍ രൂപം കൊണ്ടിരിക്കുന്നു എന്നുള്ളതാണ്.

അതേസമയം തങ്ങളുടെ വിധിയെഴുത്ത് നടപ്പാക്കുന്നതിനു മുന്‍പായി വോട്ടര്‍മാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കന്മാര്‍ നടത്തുന്ന രാഷ്ട്രീയ പ്രസ്താവനകളെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നുണ്ട് എന്നും വ്യക്തമായിരിക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പുതുപ്പള്ളി പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തിരിക്കുന്നു. കഴിഞ്ഞ 25 വര്‍ഷമായി കോണ്‍ഗ്രസ് മാത്രം ഭരിച്ചു വന്ന ഒരു പഞ്ചായത്താണ് ഇത്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാര്‍ഡിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയം വരിച്ചത്.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ഈ തെരഞ്ഞെടുപ്പില്‍ പോളിങ്ങ് ബൂത്തുകളിലേക്ക് നീങ്ങുന്നതിനു മുന്‍പായി കേരളത്തിലെ വോട്ടര്‍മാര്‍ നല്ല രീതിയില്‍ ഗൃഹപാഠം ചെയ്തിരുന്നു എന്ന് വേണം കരുതുവാന്‍. വിദ്വേഷ പ്രചാരണങ്ങളും, അഴിമതി, പക്ഷപാത ആരോപണങ്ങളുമെല്ലാം ഉണ്ടായിട്ടും വികസനമെന്ന തങ്ങളുടെ ലക്ഷ്യത്തെ ഏറ്റവും താഴെ തട്ടിലുള്ള വോട്ടര്‍മാരിലേക്ക് എത്തിക്കുവാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരിക്കുന്നു. വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു നിര്‍ണായക പങ്കാണ് സമൂഹ മാധ്യമങ്ങള്‍ വഹിച്ചിട്ടുള്ളത്. അതുപോലെ ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പോലുള്ള പരമ്പരാഗതമല്ലാത്ത മാധ്യമ മേഖലകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സംസ്ഥാന സര്‍ക്കാരിന്‍റെയും പ്രകടനങ്ങളെ കൃത്യമായ രീതിയില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ഒരു നിര്‍ണായകമായ പങ്കാണ് വഹിച്ചത്.

കേരളത്തിലെ സിപിഎമ്മിന്‍റെ അനിഷേധ്യനും സമുന്നതനുമായ നേതാവാണ് പിണറായി വിജയന്‍ എന്നുള്ള വസ്തുത ഒരിക്കല്‍ കൂടി ഇവിടെ തെളിഞ്ഞിരിക്കുകയാണ്. അതിനാല്‍ പുതിയ ആത്മവിശ്വാസത്തോടെ ആയിരിക്കും എല്‍ഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നടന്നു കയറാന്‍ പോകുന്നത്. നിലവിലുള്ള സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ രണ്ടാം ഭരണ കാലഘട്ടത്തെ തടഞ്ഞു നിര്‍ത്തുന്നതിന് യുഡിഎഫും എല്‍ഡിഎയും ഒരുപോലെ കൂടുതല്‍ ശക്തമായ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടേണ്ടിയിരിക്കുന്നു എന്നുള്ള കാര്യവും ഇവിടെ വ്യക്തമാകുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.