ETV Bharat / bharat

Dev Anand's 100th Birth Anniversary റൊമാന്‍റിക് ഹീറോ, സ്റ്റൈല്‍ ഐക്കണ്‍'; ഇന്ത്യയുടെ സ്വപ്‌ന നായകന്‍ ദേവ് ആനന്ദിന്‍റെ നൂറാം ജന്മവാര്‍ഷിക ദിനം ഇന്ന്

author img

By ETV Bharat Kerala Team

Published : Sep 26, 2023, 11:10 AM IST

Updated : Sep 26, 2023, 11:20 AM IST

Ever Green Hero Dev Anand: 1940കളില്‍ വെള്ളിത്തിരയില്‍ കത്തിനിന്ന യുവതാരം ദേവ് ആനന്ദിന്‍റെ നൂറാം ജന്മവാര്‍ഷിക ദിനം ഇന്ന്. ഓര്‍മകള്‍ പങ്കിട്ട് ആരാധകര്‍. നടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയ മേഖലയില്‍ വൈദഗ്‌ധ്യമുള്ള കലാകാരന്‍. സിനിമ ലോകത്തേക്ക് ചുവടു വച്ചത് 'ഹം ഏക്‌ ഹേ' ചിത്രത്തിലൂടെ.

Dev Anand s 100th Birth Anniversary  ഇന്ത്യന്‍ സിനിമ ലോകത്തെ സ്റ്റെല്‍ ഐക്കണ്‍  Ever Green Hero Dev Anand  ദേവ് ആനന്ദിന് ഇന്ന് നൂറാം ജന്മവാര്‍ഷിക ദിനം  ഇന്ത്യന്‍ സിനിമ മേഖല  ദേവ് ആനന്ദ്
Dev Anand's 100th Birth Anniversary

ന്ത്യന്‍ സിനിമ മേഖലയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച എക്കാലത്തെയും റൊമാന്‍റിക് ഹീറോ ദേവ് ആനന്ദിന്‍റെ നൂറാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. ബോളിവുഡ് സിനിമ ചരിത്രത്തിലെ ആദ്യ ഫാഷന്‍ ഐക്കണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരം ഇന്ത്യന്‍ സിനിമ മേഖലയിലെ മികച്ച നടന്മാരില്‍ ഒരാളാണ്. ആറ് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിനിടെ എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍, നിര്‍മാതാവ് എന്നിങ്ങനെ സിനിമയുമായി ബന്ധപ്പെട്ട് മുഴുവന്‍ മേഖലകളിലും തന്‍റേതായ കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭയാണ് ദേവ് ആനന്ദ്.

നീണ്ട ആറ് പതിറ്റാണ്ടിനിടെ 100 ലേറെ ചിത്രങ്ങളിലാണ് അദ്ദേഹം മികച്ച പ്രകടനം കാഴ്‌ചവച്ചത്. ഇതിനിടെ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ദേവ് ആനന്ദിനെ തേടിയെത്തി. വേറിട്ട കലാജീവിതം കൊണ്ട് ആരാധകരെ എന്നും വിസ്‌മയിപ്പിച്ച മഹാനടന്‍ തന്‍റെ സിനിമ ജീവിതം ആരംഭിക്കുന്നത് 1940 കളിലാണ്.

പ്രഭാത് ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങിയ 'ഹം ഏക്‌ ഹേ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലഭിച്ച അവസരമാണ് താരത്തിന്‍റെ ജീവിതം പാടെ മാറ്റി മറിച്ചത്. 'സിദ്ദി' എന്ന ചിത്രത്തിലെ അഭിനയമാണ് താരത്തെ പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിച്ചത്. ഇതിലൂടെയായിരുന്നു ദേവ് ആനന്ദ് എന്ന കലാകാരന്‍റെ വളര്‍ച്ചയും.

ബോളിവുഡ് പിന്തുടര്‍ന്ന ബോംബെ നോയര്‍ ചിത്രങ്ങള്‍ക്ക് തുടക്കമിട്ടത് ദേവ് ആനന്ദായിരുന്നു. സിനിമയിലെ താരത്തിന്‍റെ വസ്‌ത്രധാരണവും എപ്പോഴും മുഖത്ത് നിഴലിക്കുന്ന പുഞ്ചിരിയും ആരാധകരെ ഏറെ ആകര്‍ഷിച്ചിരുന്നു. കാലത്തിന് അനുസരിച്ച് തന്‍റെ അഭിനയ ശൈലിയില്‍ മാറ്റം വരുത്താന്‍ കഴിയുന്ന അപൂര്‍വ്വ കഴിവും നടന്‍റെ പ്രത്യേകളിലൊന്നാണ്.

1950 കളിലെ ഡീബോണര്‍ ലുക്കില്‍ നിന്നും 70 കളില്‍ താരം ട്രെന്‍ഡ് ലുക്കിലേക്ക് മാറിയതും അനായാസമായിരുന്നു. നീളമുള്ള സൈഡ് ബേണുകളും കോളര്‍ ഷര്‍ട്ടുകളുമായിരുന്നു അന്നത്തെ ട്രെന്‍ഡ്. പുതിയ വസ്‌ത്ര രീതി താരത്തിന്‍റെ ആകര്‍ഷണീതയും വര്‍ധിപ്പിച്ചിരുന്നു.

തന്‍റെ അഭിനയ രംഗങ്ങളിലൂടെ ഒരു കാന്തം പോലെ പ്രേക്ഷകരിലേക്ക് ആകര്‍ഷിപ്പിക്കാന്‍ കഴിയുന്ന അഭിനയ കുലപതിയെന്നും ദേവ് ആനന്ദിനെ വിശേഷിപ്പിക്കാം. സിനിമയില്‍ തന്‍റെ ഓരോ കഥാപാത്രങ്ങളിലൂടെയും താരം ജനങ്ങള്‍ക്ക് മുന്നില്‍ ജീവിക്കുകയായിരുന്നു. ആകര്‍ഷണീയമായ വ്യക്തിത്വവും അഭിനയ വൈദഗ്ധ്യവുമാണ് താരത്തെ ഇന്ത്യ സിനിമ ചരിത്രത്തിലെ നിത്യഹരിത നായകനാക്കിയത്.

സിനിമകളില്‍ ഏത് കഥാപാത്രത്തെയും ഉള്‍ക്കൊള്ളാനും അഭിനയിപ്പിച്ച് ഫലിപ്പിക്കാനുമുള്ള പ്രത്യേക കഴിവ് താരത്തിനുണ്ട്. റൊമാന്‍റിക് ബോളിവുഡ് ചിത്രത്തിലെ എക്കാലത്തെയും മികച്ച നായകന്‍ യുവതലമുറയുടെ ആരാധന മൂര്‍ത്തിയായിരുന്നു. അഭിനയ ജീവിതത്തിനപ്പുറം മികച്ച സംവിധായകനും എഴുത്തുകാരനും നിര്‍മാതാവുമായ ദേവ് ആനന്ദ് കഥപറച്ചിലുകള്‍ക്ക് അടക്കം നൂതന സിനിമാറ്റിക് ടെക്‌നിക്കുകള്‍ പരീക്ഷിച്ചിരുന്നു. അദ്ദേഹം സംവിധാനം ചെയ്‌ത് അഭിനയിച്ച ചിത്രം ഗൈഡ് അദ്ദേഹത്തിന്‍റെ സര്‍ഗാത്മകതയുടെ മികച്ച പര്യായമാണ്.

കലാതീതമായി അദ്ദേഹത്തിന്‍റെ സിനിമയ്‌ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. സ്വന്തം കൈപ്പടയില്‍ ഒരുങ്ങിയതും അല്ലാത്തതുമായ നിരവധി ചിത്രങ്ങളിലൂടെ താരത്തിന് നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമായിട്ടുണ്ട്. 2011 സെപ്‌റ്റംബര്‍ 30 ന് പുറത്തിറങ്ങിയ 'ചാര്‍ജ്‌ഷീറ്റ്' എന്ന ചിത്രമാണ് ദേവ് ആനന്ദിന്‍റെ അവസാന സിനിമ. സ്വന്തം സംവിധാനത്തില്‍ പിറന്ന ഈ ചിത്രത്തില്‍ നായക വേഷമിട്ടത് ദേവ് ആനന്ദ് തന്നെയായിരുന്നു. പ്രശസ്‌ത നടി ദിവ്യ ഭാരതിയുടെ മരണവും അതുമായി ബന്ധപ്പെട്ടുണ്ടായ ദുരൂഹതകളുമായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം. ഇതേ വര്‍ഷം ഡിസംബര്‍ മൂന്നിന് ലണ്ടനില്‍ വച്ചായിരുന്നു അഭിനയ കുലപതിയായ ദേവ് ആനന്ദിന്‍റെ വിയോഗം.

ഇന്ത്യന്‍ സിനിമയിലും സംസ്‌കാരത്തിലും ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിത്വം. വെറുമൊരു സിനിമ താരം എന്നതിലുപരി ഒരു യുഗത്തിന്‍റെ പ്രതീകമായിരുന്നു അദ്ദേഹം. സിനിമ ലോകത്തെ മാന്ത്രികനായ താരം ഇന്നും ആരാധക മനസില്‍ മായാത്ത ഓര്‍മകളാണ്. സിനിമകളിലൂടെ ജീവിച്ച് കാണിച്ച താരം ഇന്നും തന്‍റെ കഥാപാത്രങ്ങളിലൂടെ ജന ഹൃദയങ്ങളില്‍ ജീവിച്ചിരിക്കുന്നുണ്ട്.

Last Updated : Sep 26, 2023, 11:20 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.