ന്യൂഡല്‍ഹി : പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള വിശദമായ ഷെഡ്യൂള്‍ മൂന്ന് നാല് ദിവസത്തിനകം പുറത്തുവിടുമെന്ന് പാര്‍ട്ടിയുടെ ഉന്നത വൃത്തങ്ങള്‍. സെപ്‌റ്റംബര്‍ 20നകം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സമയ ക്രമത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി അറിയിച്ചു.
Congress President Election: കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള അന്തിമ തീയതി അംഗീകരിക്കേണ്ടത് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയാണ്.തങ്ങളുടെ ഭാഗത്ത് എല്ലാം സജ്ജമാണെന്നും പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്‌ത്രി പറഞ്ഞു. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള സമയക്രമം പുറത്തുവരും. നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനും പിന്‍വലിക്കാനുമുള്ള തീയതികള്‍ക്കൊപ്പം വിശദമായ ഷെഡ്യൂള്‍ ഉണ്ടായിരിക്കുമെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
Who will be the next Congress President: പാര്‍ട്ടിയെ വീണ്ടും നയിക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതിക്കുമോ ഇല്ലയോ എന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ നിര്‍ണായക യോഗത്തിന് ശേഷം പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് ഈ വര്‍ഷം ഓഗസ്‌റ്റ് 21നും സെപ്‌റ്റംബര്‍ 20നും ഇടയില്‍ നടക്കുമെന്ന് 2021 ഒക്‌ടോബറില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.
Congress President Sonia Gandhi: 2019ല്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തുടര്‍ച്ചയായ രണ്ടാം പരാജയവും ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി രാജിവച്ചിരുന്നു. പിന്നീട് ഇടക്കാല അധ്യക്ഷയായി വീണ്ടും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ സോണിയ ഗാന്ധി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ G-23യുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നേതാക്കളുടെ തുറന്ന പോരിനെ തുടര്‍ന്ന് 2020 ഓഗസ്‌റ്റില്‍ സോണിയ ഗാന്ധി രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി സോണിയ ഗാന്ധിയെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
Rahul Gandhi will be next Congress chief: വീണ്ടും രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകുന്നതിന് നേതാക്കളുടെ പരസ്യ പിന്തുണയുണ്ടെങ്കിലും അനിശ്ചിതത്വവും സസ്‌പെന്‍സും തുടരുകയാണ്.