മുംബൈ: മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിന് എതിരായ അഴിമതി ആരോപണങ്ങളിൽ പൊലീസ് ഓഫീസർ സച്ചിൻ വാസെയെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. നിലവിൽ സച്ചിൻ വാസെ ഐഎൻഎ കസ്റ്റഡിയിലാണുള്ളത്. സിബിഐ ഉദ്യോഗസ്ഥർ എൻഐഎ ഓഫീസിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. മുൻ സിറ്റി പൊലീസ് കമ്മിഷണർ പരം ബിർ സിങ്ങിന്‍റെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.
ബാറുകളിൽ നിന്നും 100 കോടി രൂപ പിരിച്ച് നൽകാൻ ആവശ്യപ്പെട്ടെന്നാണ് അനിൽ ദേശ്മുഖിനെതിരായ ആരോപണം. എസിപി സജ്ജയ് പട്ടീൽ, ജയശ്രീ പട്ടീൽ, രാജു ഭുജ്‌ലാൽ എന്നിവരുടെ മൊഴിയും ഏജൻസി രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും പേരുകൾ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സിങ് പരാമർശിച്ചിരുന്നു.
വിഷയത്തിൽ അന്വേഷണം നടത്താനായി എസ് പി റാങ്കിലുള്ള രണ്ട് സംഘം ഉദ്യോഗസ്ഥരാണ് മുംബൈയിലെത്തിയത്. ദേശ്‌മുഖിനെതിരായ കേസിൽ പ്രാഥമിക അന്വേഷണം നടത്താൻ ബോംബെ ഹൈക്കോടതി സിബിഐക്ക് നിർദേശം നൽകിയിരുന്നു. തുടർന്നാണ് അനിൽ ദേശ്‌മുഖ് മന്ത്രി സ്ഥാനം രാജിവെച്ചത്. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത് സംസ്ഥാന സർക്കാരും അനിൽ ദേശ്‌മുഖും സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. മാർച്ച് 13നാണ് എൻഐഎ വാസെയെ അറസ്റ്റ് ചെയ്‌തത്.
കൂടുതൽ വായിക്കാൻ: സച്ചിൻ വാസേയെ ചോദ്യം ചെയ്യാൻ അനുമതി തേടി സിബിഐ കോടതിയില്‍