ചണ്ഡിഗഡ് : ദേരാ സച്ഛാ സൗദായിൽ സെക്ഷൻ മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ ഗുര്‍മീത് സിങ്ങടക്കം 5 പേര്‍ക്ക് ജീവപര്യന്തം തടവ്. 19 വർഷത്തിന് ശേഷമാണ് കേസില്‍ വിധിവരുന്നത്. ഗുര്‍മീത് റാം റഹീം സിങ്ങിനുപുറമെ കൂട്ടാളികളായ കൃഷ്ണ ലാല്‍, ജസ്ബീര്‍ സിങ്, അവതാര്‍ സിങ്, സബ്‌ദില്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
പാഞ്ച്കുല സ്പെഷ്യൽ സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. മുൻ ദേരാ സഛാ സൗദാ മാനേജർ ആയിരുന്ന രഞ്ജിത് സിങ്ങിനെ ഗുർമീത് സിങ്ങും കൂട്ടാളികളും ചേർന്ന് ഹരിയാനയിലെ കുരുക്ഷേത്രയിലെ ഖാൻപൂർ കോലിയൻ ഗ്രാമത്തിൽ വച്ച് 2002 ജൂലൈ 10നാണ് വെടിവച്ച് കൊലപ്പെടുത്തിയത്.
Also Read: ബംഗാളില്‍ യുവ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു; പിന്നില്‍ തൃണമൂല്‍ ഗുണ്ടകളെന്ന് ബിജെപി
ഗുര്‍മീത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രീതികളെ കുറിച്ച് ഒരു കത്ത് പ്രചരിച്ചിരുന്നു. ഇതിനുപിന്നില്‍ രഞ്ജിത് ആണെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെ ഗുര്‍മീതും കൂട്ടാളികളും കൊലപ്പെടുത്തിയത്.
ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 2017ൽ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഗുർമീത് റാം റഹീം സിങ് നിലവിൽ റോഹ്തക്കിലെ സുനരിയ ജയിലിലാണ്.