ന്യൂഡൽഹി : ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന കേന്ദ്രഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളുമടക്കം 9 ഇടങ്ങളിലേക്ക് വിദഗ്‌ധ സംഘങ്ങളെ അയച്ച് കേന്ദ്രം. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹരിയാന, കേരളം, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മു കശ്‌മീര്‍ എന്നിവയാണ് ഈ സംസ്ഥാനങ്ങൾ.
ALSO READ: ഭീകരര്‍ക്കായി ആയുധങ്ങളും ലഹരിമരുന്നും സൂക്ഷിച്ചു ; കശ്‌മീരില്‍ ഒരാള്‍ പിടിയില്‍
നേരത്തെ, ഉയർന്ന ഡെങ്കിപ്പനി ബാധിതരുള്ള സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സഹായമെത്തിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
രാജ്യത്തുടനീളം ആകെ 1,16,991 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്