ന്യൂഡൽഹി : 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയെ അറസ്റ്റ് ചെയ്‌ത് ഡൽഹി പൊലീസ്. ജ്യോതിയെന്ന യുവതിയാണ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കുഞ്ഞിനെ കൊന്നതിൽ അച്ഛനും അമ്മയും പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് ഗ്രാമത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ, ഫോൺ കോളുകൾ, സാക്ഷി മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ജ്യോതിയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന തുണി പൊലീസ് സംഘം കണ്ടെടുത്തു.
Also Read: 2500 കോടി വിലവരുന്ന ഹെറോയിന്‍ പിടിച്ച് പൊലീസ്
ജ്യോതിയും ഭർത്താവും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ജ്യോതിയും ഭർത്താവ് സത്വീറും വഴക്കിടാറുണ്ടായിരുന്നു.
ജൂലൈ ഒൻപതിന് പനി ബാധിച്ച കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഭർത്താവ് തയ്യാറായിരുന്നില്ല. ഇതോടെ ഇരുവരും തമ്മില്‍ തർക്കം ഉണ്ടായി. ഇതേ തുടർന്ന് ഭർത്താവാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് വരുത്തി തീർക്കാനായി ജ്യോതി കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.