ETV Bharat / bharat

റോഡ് നിയമങ്ങൾ പതിവായി ലംഘിക്കുന്ന 100 പേരുടെ പട്ടിക പുറത്തുവിടാന്‍ ഡൽഹി ട്രാഫിക് പൊലീസ് - മോശം ഡ്രൈവർ

ചുവപ്പ് സിഗ്നൽ മറികടക്കുന്നവർ, അമിത വേഗത്തിൽ വാഹനമോടിക്കുന്നവർ, മദ്യപിച്ച് വാഹനമോടിക്കുന്നവർ, അപകടകരമാം വിധം വാഹനമോടിക്കുന്നവർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെടുക

bad drivers in delhi  bad drivers list  traffic rules violation  Muktesh Chander  ട്രാഫിക് നിയമം  ട്രാഫിക് നിയമ ലംഘനം  ഡൽഹി ട്രാഫിക് പൊലീസ്  ട്രാഫിക് പൊലീസ്  മോശം ഡ്രൈവർ  റോഡ് സുരക്ഷ
ട്രാഫിക് നിയമങ്ങൾ പതിവായി ലംഘിക്കുന്ന 100 പേരുടെ പട്ടിക പുറത്തുവിടുമെന്ന് ഡൽഹി ട്രാഫിക് പൊലീസ്
author img

By

Published : Sep 23, 2021, 10:02 PM IST

ന്യൂഡൽഹി : റോഡ് നിയമങ്ങൾ പതിവായി ലംഘിക്കുന്ന നഗരത്തിലെ 100 മോശം ഡ്രൈവർമാരുടെ പട്ടിക പുറത്തുവിടുമെന്ന് ഡൽഹി ട്രാഫിക് പൊലീസ്. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരമൊരു നടപടി.

ചുവപ്പ് സിഗ്നൽ മറികടക്കുന്നവർ, അമിത വേഗത്തിൽ വാഹനമോടിക്കുന്നവർ, മദ്യപിച്ച് വാഹനമോടിക്കുന്നവർ, അപകടകരമാം വിധം വാഹനമോടിക്കുന്നവർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെടുക.

ഡ്രൈവിങ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അവരെ ധരിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ട്രാഫിക് സ്പെഷ്യൽ പൊലീസ് കമ്മിഷണർ മുക്തേഷ് ചന്ദർ പറഞ്ഞു.

ഇത്തരക്കാരുടെ ഡ്രൈവിങ് മൂലം അവരുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനും അപകടത്തിലാണ്. ട്രാഫിക് പൊലീസിന്‍റെ റോഡ് സുരക്ഷ ക്ലാസുകളിൽ ചേരാൻ പട്ടികയിൽ ഉൾപ്പെടുന്നവരോട് നിര്‍ദേശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: സ്‌കൂൾ തുറക്കൽ : ആശങ്ക വേണ്ടെന്ന് വി.ശിവൻകുട്ടിയും വീണ ജോർജും

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ക്ലാസുകളിൽ ചേരാതിരുന്നാൽ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 19 പ്രകാരം അവരുടെ ലൈസൻസ് എക്കാലത്തേക്കുമായി റദ്ദാക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ഡാറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചാകും പട്ടിക തയാറാക്കുക. തുടര്‍ന്ന് ക്ലാസിൽ പങ്കെടുക്കാൻ നോട്ടിസ് അയയ്ക്കും.

ക്ലാസിന് ശേഷം പങ്കെടുത്തവരുടെ ഡ്രൈവിങ് പൊലീസ് നിരീക്ഷിക്കും. വീണ്ടും നിയമലംഘനം ആവർത്തിച്ചാല്‍ അവരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.