ETV Bharat / bharat

കൊറിയന്‍ പൗരനില്‍ നിന്ന് പിഴയെന്ന പേരില്‍ പണം ഈടാക്കി ; ട്രാഫിക് പൊലീസുകാരന് സസ്‌പെന്‍ഷന്‍, കുടുങ്ങിയത് വീഡിയോയില്‍ - കൊറിയന്‍ പൗരന്‍

കൊറിയന്‍ പൗരനില്‍ നിന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ പണം കൈപ്പറ്റുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി

Delhi Traffic Police  Delhi Traffic Police Officer Suspended  Korean Man  Korean Man Delhi Traffic Police  delhi police fines korean man  ട്രാഫിക്ക് പൊലീസ്  ഡല്‍ഹി ട്രാഫിക്ക് പൊലീസ്  കൊറിയന്‍ പൗരന്‍  കൊറിയന്‍ പൗരന് പിഴയിട്ട് ഡല്‍ഹി പൊലീസ്
Delhi Traffic Police
author img

By

Published : Jul 24, 2023, 8:14 AM IST

Updated : Jul 24, 2023, 2:25 PM IST

ന്യൂഡല്‍ഹി : പിഴയെന്ന പേരില്‍ കൊറിയന്‍ പൗരനില്‍ നിന്ന് 5,000 രൂപ ഈടാക്കിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മഹേഷ് ചന്ദ് എന്ന ഉദ്യോഗസ്ഥനെതിരെ, ഒരു മാസം മുന്‍പുണ്ടായ സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

അന്വേഷണ വിധേയമായി ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌ത വിവരം ഡല്‍ഹി ട്രാഫിക് പൊലീസാണ് പുറത്തുവിട്ടത്. വിദേശിയില്‍ നിന്ന് പണം കൈപ്പറ്റിയെങ്കിലും ഇയാള്‍ രസീത് നല്‍കിയിരുന്നില്ല. എന്നാല്‍ രസീത് നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും കൊറിയന്‍ പൗരന്‍ അവിടെ നിന്നും കാറുമായി പോവുകയായിരുന്നു എന്നാണ് മഹേഷ് ചന്ദിന്‍റെ വിശദീകരണം.

കൊറിയന്‍ പൗരന്‍ തന്‍റെ 1.34 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനലില്‍ ഇതിന്‍റെ വീഡിയോ ജൂലൈ 20ന് പോസ്റ്റ് ചെയ്‌തിരുന്നു. കാര്‍ ഡ്രൈവ് ചെയ്‌ത് എത്തുന്ന ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ നിര്‍ദേശ പ്രകാരം വാഹനം റോഡിന് ഒരു വശത്തേക്ക് നിര്‍ത്തുന്നു. പിന്നാലെ, തന്‍റെ വാഹനത്തിന് അടുത്തേക്ക് എത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് ആശയവിനിമയം നടത്തുന്നതും വീഡിയോയില്‍ കാണാം.

ട്രാഫിക് നിയമലംഘനം നടത്തിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊറിയന്‍ പൗരനെ അറിയിച്ചത്. ഇതിന് പിഴയായി 5,000 രൂപ നല്‍കണമെന്നും ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. ആദ്യം 500 രൂപയാണ് നല്‍കുന്നത്.

  • 1.34 मिलियन सब्सक्राइबर वाला कोरियन भ्राता दिल्ली घूमने आए तो क्या हुआ देखे:..

    कैसे एक गरीब पुलिस वाला बिना मशीन, पेन और कैमरा के चलान काटके देश का नाम रोशन कर रहा है।

    दिल्ली की @g20org की पूरी तैयारी के लिए 🧵 थ्रेड देखे।@DelhiComplaint @LtGovDelhi @CPDelhi @ArvindKejriwal https://t.co/ge409Pn2ja pic.twitter.com/SFALm3bGqC

    — Crime Free Delhi (@CrimeFreeDelhi1) July 21, 2023 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍ 500 അല്ല, 5,000 രൂപയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്നാണ് കൊറിയന്‍ പൗരന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട പണം നല്‍കുന്നത്. പിന്നാലെ ഇരുവരും കൈകൊടുത്ത് പിരിയുന്നതുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ ഉള്ളത്.

കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ പിടിയില്‍ : കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ആർടിസി ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി. കെഎസ്ആർടിസി ട്രാൻസ്പോർട്ട് ഭവനിലെ ഡെപ്യൂട്ടി ജനറൽ മാനേജർ ഉദയകുമാറിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. പരസ്യം പതിക്കുന്നതിനായി കരാറെടുത്തയാളില്‍ നിന്നും 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജൂലൈ 15നായിരുന്നു ഉദയകുമാറിന്‍റെ അറസ്റ്റ്.

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നതിന് കരാര്‍ എടുത്തിരുന്ന വ്യക്തിയാണ് പരാതിക്കാരന്‍. കരാറുമായി ബന്ധപ്പെട്ട ആറര ലക്ഷം രൂപയുടെ ബില്ല് മാറുന്നതിന് വേണ്ടി ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നായിരുന്നു ഉദയകുമാറിന്‍റെ ആവശ്യം. ഇതിന് പിന്നാലെ പരാതിക്കാരന്‍ ജൂലൈ 12ന് 40,000 രൂപ ഉദയകുമാറിന് നൽകി.

ബാക്കി തുകയില്‍ 30,000 രൂപ രണ്ട് ദിവസത്തിന് ശേഷം നല്‍കുകയും ചെയ്‌തിരുന്നു. ബാക്കി തുക നല്‍കാത്ത പക്ഷം 12 ലക്ഷം രൂപയുടെ ബില്‍ മാറില്ലെന്ന് ഉദയകുമാര്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.

More Read : Bribery | പരസ്യ കരാറുകാരനിൽ നിന്നും കൈക്കൂലി; കെഎസ്ആർടിസി ഉദ്യോഗസ്ഥനെ കയ്യോടെ പൊക്കി വിജിലൻസ്

ഇതിന് പിന്നാലെയാണ് കരാറുകാരന്‍ വിജിലന്‍സിന് പരാതി നല്‍കിയത്. തുടര്‍ന്ന് വിജിലൻസ് തെക്കൻ മേഖല പൊലീസ് സൂപ്രണ്ട് ജയശങ്കറിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തത്. ഡിവൈഎസ്‌പി വിനോദ് സിഎസിന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമെത്തി ഉദയകുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുകയായിരുന്നു.

Last Updated : Jul 24, 2023, 2:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.